ആലപ്പുഴയിലെ നാല് താലൂക്കുകളില്‍ സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും

dot image

ആലപ്പുഴ: ആലപ്പുഴയിലെ നാല് താലൂക്കുകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി. ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 13ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. പരീക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന് കളക്ടര്‍ പറഞ്ഞു.

Content Highlight: local holiday for educational institutions and government officers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us