കോഴിക്കോട്: സമസ്ത ശുദ്ധീകരിക്കാൻ ആർക്കും കരാർ നൽകുന്നില്ലായെന്ന് പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയുടെ ഓഫീസ് ശുചിയാക്കാൻ ആളുണ്ട്. ശുചിമുറി വ്യത്തിയാക്കാനും ആളുണ്ട്. അതിനൊന്നും പുറത്തുള്ള കമ്പനിക്കാർ വേണ്ടായെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. വിശുദ്ധന്മാർ സ്ഥാപിച്ച പ്രസ്ഥാനമാണിത്. അത് ശുദ്ധീകരിക്കാൻ എന്ന് പറഞ്ഞ പരസ്യവുമായി ചില കമ്പനിക്കാർ ഇറങ്ങിയിട്ടുണ്ട്. സമസ്തയിൽ അത് വേണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
സമസ്തയിൽ ശുദ്ധികലശം വേണമെന്ന കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് സി ഐ സി ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കീം ഫൈസി ആദൃശേരി മുൻപ് പറഞ്ഞിരുന്നു. ഈ പരാമർശത്തെ ആസ്പദമാക്കിയാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ മുസ്ലിം ലീഗ് പിന്തുണക്കുന്ന ആദൃശേരി സമസ്തയെ ആക്ഷേപിച്ച് ശുദ്ധീകരണ ആവശ്യം ഉയർത്തിയത്.
content highlight-'Samasta does not agree to the purification process'; jifri Thangal