'നമ്മളറിയാതെ അറിയാതെ ബ്രെയിൻവാഷ് ചെയ്യപ്പെടുന്ന കാലത്താണ് വായനയുടെ കരുത്ത് മനസ്സിലാകുന്നത്' ; വി ഡി സതീശൻ

‘വായനയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

dot image

വടകര : നമ്മളറിയാതെ അറിയാതെ നമ്മൾ ബ്രെയിൻവാഷ് ചെയ്യപ്പെടുന്ന കാലത്താണ് വായനയുടെ കരുത്ത് മനസ്സിലാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 'ജനാധിപത്യത്തിൻ്റെ ശക്തി, കരുത്ത്, അനിവാര്യത എന്നിവയെക്കുറിച്ചുള്ള ബോധ്യപ്പെടലുകൾ തനിക്ക് ഉണ്ടാക്കിത്തന്നത് വായനയാണ്. ലോകത്ത് എല്ലായിടത്തും ഏകാധിപതികളാണ്. ഇന്നത്തെ ഏകാധിപതികളോടൊപ്പം ഉള്ളത് പി.ആർ. ഏജൻസികളും. സാമൂഹികമാധ്യമങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്. ലോകത്തെ അവർ മാറ്റിയെടുക്കുകയാണ്. പഴയ കാലഘട്ടത്തിന്റെ പുതിയ ഫോർമാറ്റ് ആണ് ഇന്ന് നമ്മൾ കാണുന്നത്.' വി ഡി സതീശൻ പറഞ്ഞു.

നമ്മൾക്ക് ചുറ്റുമുള്ള എല്ലാം ഫേക്ക് ആണ്. അറിയാതെ നമ്മുടെമേൽ എല്ലാം അടിച്ചേൽപ്പിക്കുന്ന ഒരു വല്ലാത്ത കാലത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിന്റെ സങ്കീർണമായ പശ്ചാത്തലത്തിൽ ജാതിയുടെയും മതത്തിൻ്റെയും പേരിൽ വിഭജനങ്ങൾ നടക്കുന്ന കാലത്ത്. എന്നാൽ അതിനെതിരേ അരുത് എന്ന് ഉറക്കെ ശബ്ദിക്കാനും ഭിന്നിപ്പിൻ്റെ രാഷ്ട്രീയത്തിനെതിരായി പോരാടാനും നമുക്ക് കരുത്തു വായന പകരുമെന്നും അദ്ദേഹം പറഞ്ഞു. ‘വായനയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൽപ്പറ്റ നാരായണൻ മോഡറേറ്ററായി പരിപാടിയിൽ. ഐ. മൂസ, രവീഷ് വളയം എന്നിവർ സംസാരിച്ചു.

content highlight- 'We understand the power of reading when we are unknowingly brainwashed'; VD Satheesan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us