കൊഴിഞ്ഞാമ്പാറയിൽ വിമതർക്കൊപ്പം നിന്ന ഡിവൈഎഫ്ഐ നേതാക്കളേയും പുറത്താക്കി

ഒരു വിശദീകരണക്കത്ത് പോലും തരാതെ പുറത്താക്കാനുള്ള തീരുമാനത്തെ പ്രതിരോധിക്കുമെന്നും പുറത്താക്കിയ കൊഴിഞ്ഞാമ്പാറ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സദ്ദാം ഹുസൈൻ പ്രതികരിച്ചു

dot image

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വിമതര്‍ ക്കൊപ്പം നിന്ന ഡിവൈഎഫ്ഐ നേതാക്കളേയും പുറത്താക്കി പാർട്ടി. പുറത്താക്കലിന് പിന്നാലെ പുതിയ നേതൃത്വത്തെ കഴിഞ്ഞ ദിവസം നടന്ന കൺവൻഷനിൽ തിരഞ്ഞെടുത്തു. കൊഴിഞ്ഞാമ്പാറ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എസ്. സദ്ദാം ഹുസൈൻ, മേഖലാപ്രസിഡൻ്റ് കെ. മനോജ് എന്നിവർക്കെതിരെയായിരുന്നു നടപടി. ബ്ലോക്ക് പ്രസിഡന്റ് ആർ. അച്യുതാനന്ദ മേനോൻ കൺവൻഷനിൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് ആർ ജയദേവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

'തെറ്റിദ്ധാരണകൊണ്ടാവാം അവർ മാറിനിന്നത്. തെറ്റ് തിരുത്തി തിരിച്ചുവരാൻ പല അവസരങ്ങളും കൊടുത്തു. എന്നാൽ, അംഗത്വപ്രചാരണമുൾപ്പെടെ നടത്താതെ വിട്ടുനിന്നതോടെയാണ് അവരെ മാറ്റി പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്' ജയദേവൻ പറഞ്ഞു. കൊഴിഞ്ഞാമ്പാറ ലോക്കൽ കമ്മിറ്റിയുടെ വിഭാഗീയതയ്ക്ക് പിന്നാലെ രണ്ട് വിഭാഗത്തിലും പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. കൺവൻഷനിൽ പി. ദിനനാഥ്, എൻ.എം. അരുൺ പ്രസാദ്, ആർ ശ്രീധരൻ, എച്ച് ഹരിത എന്നിവർ സംസാരിച്ചു.

അതേസമയം, ഒരു വിശദീകരണക്കത്ത് പോലും തരാതെ പുറത്താക്കാനുള്ള തീരുമാനത്തെ പ്രതിരോധിക്കുമെന്നും പുറത്താക്കിയ കൊഴിഞ്ഞാമ്പാറ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സദ്ദാം ഹുസൈൻ പ്രതികരിച്ചു. സ്വതന്ത്ര യുവജനസംഘടനയായ ഡിവൈഎഫ്ഐയിൽ പോലും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം നൽകുന്നില്ല. ചില നേതാക്കളുടെ ഗ്രൂപ്പ് പ്രവർത്തനത്തിന് കൊഴിഞ്ഞാമ്പാറയിലെ ഡിവൈഎഫ്ഐയെ ഉപയോഗിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് ഒരു വിശദീകരണക്കത്ത് പോലും തരാതെ പുറത്താക്കാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

content highlight-DYFI who stood with the rebels in Kozanjampara. dyfi leaders were also expelled

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us