'കോർപറേറ്റുകൾക്ക് ഒരിഞ്ച് സ്ഥലം പോലും നൽകിയിട്ടില്ല'; അഭിമന്യു സ്മാരകത്തിന്റെ പേരിൽ ദുഷ്പ്രചാരണമെന്ന് സിപിഐഎം

കലൂരിൽ നിർമിച്ച സ്‌മാരകം സംബന്ധിച്ച് കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ്

dot image

കൊച്ചി: അഭിമന്യു സ്മാരകത്തിന്റെ പേരിൽ ദുഷ്പ്രചാരണങ്ങൾ നടക്കുന്നുവെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്. കലൂരിൽ നിർമിച്ച സ്‌മാരകം സംബന്ധിച്ച് കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു.

സ്‌മാരകത്തിന്റെ ഗ്രൗണ്ട് ഫ്ളോർ സഹകരണ ബാങ്കിന് വാടകയ്ക്ക് നൽകിയത് വരുമാനത്തിന് വേണ്ടിയാണ്. അഭിമന്യു ട്രസ്റ്റിന് വേറെ വരുമാന മാർഗങ്ങളില്ല. കോർപറേറ്റുകൾക്ക് സ്‌മാരക മന്ദിരത്തിൻ്റെ ഒരിഞ്ച് സ്ഥലം പോലും നൽകിയിട്ടില്ലെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരിച്ചു. അഭിമന്യു സ്മാരകം വാടകയ്ക്ക് കൊടുത്ത് പണം ഉണ്ടാക്കുന്നത് അപമാനകരമാണെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു.

2018 ജൂലൈ രണ്ടിന് പുലർച്ചെയായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. 

Content Highlights: CPIM Ernakulam District Secretariat informed that there is propaganda going on in the name of Abhimanyu Memorial

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us