കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യ ഉപാധികളിൽ ഇളവ്. ജില്ല വിട്ട് പോകാൻ പാടില്ലെന്ന ഉപാധിയും ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളിലും ഇനി പി പി ദിവ്യയ്ക്ക് പങ്കെടുക്കാം. എല്ലാ തിങ്കളാഴ്ചയും പൊലീസിന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥ മാറ്റി ആവശ്യപ്പെടുന്ന സമയത്ത് മാത്രം ഹാജരായാൽ മതിയെന്ന ഇളവും നൽകിയിട്ടുണ്ട്.
നവംബർ എട്ടിനാണ് ജാമ്യം ലഭിച്ച ശേഷം പി പി ദിവ്യ ജയിൽമോചിതയായത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ദിവ്യയെ അഭിഭാഷകനും പാർട്ടി നേതാക്കളും സ്വീകരിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കും ഇടയില്‍ പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നായിരുന്നു പ്രധാന ഉപാധി. ദിവ്യ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തു പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. ഈ വ്യവസ്ഥകളിലാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരുക്കുന്നത്.
അതേസമയം, പി പി ദിവ്യയെ ന്യായീകരിച്ച് സിപിഐഎം നേതാവ് എം വി ജയരാജന്‍ ഇന്ന് രംഗത്തെത്തി. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജി ദിവ്യക്ക് അനുകൂലമാണെന്ന് എം വി ജയരാജന്‍ പറഞ്ഞു. കുടുംബത്തിന്റെ ഹര്‍ജിയില്‍ നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് പറയുന്നത്. അതിന്റെ മറ്റൊരര്‍ത്ഥം പി പി ദിവ്യ കുറ്റക്കാരി അല്ലെന്ന് ഹര്‍ജിക്കാരി തന്നെ പറയുന്നു എന്നാണെന്നും എം വി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോടായിരുന്നു എം വി ജയരാജന്റെ പ്രതികരണം.
ദിവ്യയുടെ പേരിലുള്ള ആരോപണം ആത്മഹത്യാ പ്രേരണയാണെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി. ദിവ്യക്കെതിരെ ഇതുവരെ കൊന്നു കെട്ടിത്തൂക്കി എന്ന ആരോപണം ഉയര്‍ന്നിട്ടില്ല. കൊലപാതകമാണെങ്കില്‍ ആരാണ് അത് ചെയ്തതെന്ന് അന്വേഷിക്കണം. ആരായാലും അന്വേഷണം നടക്കണം. സിബിഐ അന്വേഷണത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും എം വി ജയരാജന്‍ പറഞ്ഞു.
Content Highlights: PP Divya gets relief at her bail terms