ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാർലമെൻ്റിലെ അദ്ദേഹത്തിന്റെ മുറിയിലെത്തി സന്ദർശിച്ച് എൻസിപി നേതാവ് ശരദ് പവാർ. സത്താര, ഫൽത്താൻ മേഖലയിലെ രണ്ട് കർഷകർക്കൊപ്പമാണ് ശരദ് പവാർ മോദിയെ സന്ദർശിച്ചത്. സമ്മാനമായി കർഷകർ വിളയിച്ച മാതളനാരങ്ങകൾ നൽകുകയും ചെയ്തു.
പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം മാധ്യമങ്ങളെ കണ്ട ശരദ് പവാർ, യാതൊരു രാഷ്ട്രീയ ചർച്ചകളും ഉണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. എന്തിനായിരുന്നു ചർച്ച എന്നതിൽ എൻസിപിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മോദിയെ കണ്ടതിന് ശേഷം രാജ്യസഭാ അധ്യക്ഷനും, ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകറിനേയും പവാർ കണ്ടിരുന്നു.
അതേസമയം, മഹാരാഷ്ട്രയിൽ ശരദ് പവാർ എൻസിപിക്കൊപ്പം സഖ്യത്തിലുള്ള ഉദ്ധവ് താക്കറെ, കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടിരുന്നു. തുടർന്ന് എന്തുകൊണ്ടാണ് പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കാത്തത് എന്ന ചോദ്യവുമായും അദ്ദേഹം രംഗത്തെത്തിയിരുന്നു.
വര്‍ഷങ്ങള്‍ പഴക്കമുള്ള ജവഹര്‍ലാല്‍ നെഹ്‌റു-സവര്‍ക്കര്‍ വിഷയങ്ങള്‍ വിട്ട് പകരം രാജ്യത്തിന്റെ നിര്‍ണായകമായ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവും അദ്ദേഹം ബിജെപിക്കും കോണ്‍ഗ്രസിനും നല്‍കിയിരുന്നു. നെഹ്‌റുവും സവര്‍ക്കറും രാജ്യത്തിന് അവരുടേതായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളാണ്. ഇന്ന് രാജ്യത്തിന്റെ വികസനവും, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും, തൊഴിലില്ലായ്മ ഇല്ലാതാക്കലുമാണ് പ്രധാനമെന്നും താക്കറെ പറഞ്ഞു.
Content Highlights: Sharad pawar meets PM Modi along with farmers