റാന്നി: പത്തനംതിട്ടയില്‍ കാറപകടത്തില്‍ മരിച്ച നാലുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് ഒരു മണിയോടെ പൂങ്കാവ് സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലാണ് നാലുപേരുടെയും സംസ്‌കാരം. ഇടത്തിട്ട മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വീടുകളിലേക്ക് എത്തിച്ചു.
വീടുകളില്‍ നിന്ന് എട്ടുമണിയോടെ പൂങ്കാവ് പള്ളിയിലേക്ക് എത്തിച്ച ശേഷം പൊതുദര്‍ശനം ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്‌കാര ശുശ്രൂഷ ആരംഭിച്ച് ഒരു മണിയോടെ സംസ്‌ക്കാരം നടക്കും. കഴിഞ്ഞ ഞായറാഴ്ച നടന്ന അപകടത്തിലാണ് നവദമ്പതികളും അവരുടെ പിതാക്കന്മാരും ഉള്‍പ്പെടെ നാലു പേര്‍ മരിച്ചത്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തുന്നതിന് വേണ്ടിയാണ് സംസ്‌കാരം വൈകിച്ചത്.
Content Highlights: four of family killed in road accident in pathanamthitta funeral