തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സമവായത്തിലൂടെയെന്ന് ബിജെപി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ബി.ജെ.പി സംഘടന തിരഞ്ഞെടുപ്പില്‍ മത്സരമുണ്ടാകില്ലെന്നും ബൂത്ത് മുതല്‍ ദേശീയ തലം വരെ അധ്യക്ഷന്‍മാര്‍ സമവായത്തിലൂടെ നടക്കുമെന്നും എംടി രമേശ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
'മത്സരം ഒഴിവാക്കും, പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല, വി.മുരളീധരന്‍ മാതൃകാ നേതാവ്. കെ.സുരേന്ദ്രനും ശോഭ സുരേന്ദ്രനും നേതൃത്വത്തിലെത്തുന്നത് താന്‍ യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായിരിക്കെ'- എംടി രമേശ് പ്രതികരിച്ചു.
Content Highlights: 'There is no group in the party, V. Muralidharan is a model leader'; MT Ramesh