'അമിത് ഷായുടെ വിവാദപ്രസംഗം നീക്കണം'; കോൺഗ്രസ് എംപിമാർക്ക് 'എക്സ്' നോട്ടീസ്

പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്

dot image

ന്യൂഡൽഹി: അമിത് ഷായുടെ അംബേദ്‌കർ പരാമർശം പങ്കുവെച്ച കോൺഗ്രസ് എംപിമാർക്ക് 'എക്സ്' നോട്ടീസ്. പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത് എന്ന പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

അതേസമയം, അംബേദ്കറെച്ചൊല്ലി ഇന്ന് നടത്തുന്ന പ്രതിഷേധത്തിനിടെ ഭരണപക്ഷ പ്രതിപക്ഷ എംപിമാർ തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും. ഇരുപക്ഷത്തെ എംപിമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്കേറ്റു.

അമിത് ഷായുടെ അംബേദ്‌കർ പരാമർശത്തിൽ പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷം. പാർലമെന്റിൽ അംബേദ്കർ പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിപക്ഷപ്രതിഷേധം. രാഹുൽ ഗാന്ധി പതിവ് വെള്ള ഷർട്ട് ഉപേക്ഷിച്ച് നീല ഷർട്ട് ഇട്ടുകൊണ്ടാണ് പ്രതിഷേധത്തിന്റെ മുൻനിരയിൽ നിന്നത്. ഇതേസമയം കോൺഗ്രസ് അംബേദ്കറെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാരും പാർലമെന്റിന് മുൻപാകെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇവർ മുഖാമുഖം വന്നതോടെയാണ് കയ്യാങ്കളിയിലും വാക്കേറ്റത്തിലും കലാശിച്ചത്.

ചൊവ്വാഴ്ച രാജ്യസഭയിലായിരുന്നു അംബേദ്കറെ ചൊല്ലി അമിത് ഷായുടെ വിവാദ പരാമർശം ഉണ്ടായത്. അംബേദ്കര്‍ എന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധം അഴിച്ചുവിട്ടത്തോടെ അമിത് ഷായ്ക്ക് പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കേണ്ടിവന്നിരുന്നു.

Content Highlights: X notice to congress MPs for removing Amit Shahs speech on Ambedkar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us