പരീക്ഷണം വിജയം, പക്ഷെ!, ഹെൽമറ്റിലെ ബീപ്പ് ശബ്ദത്തിൽ വമ്പന്‍ ട്വിസ്റ്റ്; വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നു

കോളേജ് വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി ഉണ്ടാക്കിയ ഉപകരണം ആണ് ഹെല്‍മെറ്റിനകത്ത് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നത്.

dot image

കൊച്ചി: എറണാകുളം കാക്കനാട് ഹോട്ടലിന് മുന്നിൽ ഹെൽമറ്റിൽ നിന്നും ബീപ്പ് ശബ്ദം ഉയർന്ന സംഭവത്തിൽ ട്വിസ്റ്റ്. ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലെ ഹെല്‍മെറ്റില്‍ നിന്നും തുടര്‍ച്ചയായി ബീപ്പ് ശബ്ദം ഉണ്ടാക്കിയത് ആളുകളെ പരിഭ്രാന്തിയിലാക്കിയിരുന്നു. ഇന്‍ഫോ പാര്‍ക്കിനടുത്തുള്ള സ്വകാര്യ ഫ്‌ളാറ്റിന് സമീപത്തായിരുന്നു സംഭവം. എന്നാല്‍ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് ആണ് ഉണ്ടായിരിക്കുന്നത്.

കോളേജ് വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി ഉണ്ടാക്കിയ ഉപകരണം ആണ് ഹെല്‍മെറ്റിനകത്ത് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നത്. രാജഗിരി കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ചതാണിത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടുപിടിക്കുന്നതാണ് ചിപ്പ്. ഇത് ഹെല്‍മെറ്റില്‍ വെച്ച് മറ്റൊരാളുടെ ബൈക്കില്‍ വെക്കുകയായിരുന്നു.

ബൈക്ക് ഉടമ ഹെല്‍മെറ്റ് എടുത്തതോടെയാണ് കഥ ആരംഭിക്കുന്നത്. ഭക്ഷണം കഴിച്ചിറങ്ങിയ ബൈക്ക് ഉടമ തന്റേതല്ലാത്ത ഹെല്‍മെറ്റും ചിപ്പും കണ്ടതോടെ സംശയത്തിലായി. തുടര്‍ന്ന് ഇതുമായി ഹോട്ടലിലേക്ക് നടക്കുന്നതിനിടെ ഷെല്‍മെറ്റ് ഷേക്ക് ആവുകയും ചിപ്പില്‍ നിന്നും ബീപ്പ് സൗണ്ട് വരികയുമായിരുന്നു. ഇതോടെ പ്രദേശത്തുള്ളവരെല്ലാം പരിഭ്രാന്തിയിലായി. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റിനുള്ളില്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറിനുള്ളിലാക്കിയ നിലയിലാണ് ഇലക്ട്രാണിക് ഉപകരണങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തുവരികയാണ്.

Content Highlights: Kakkanad Fake bomb threat has a twist

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us