ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം; കേസെടുത്ത് പൊലീസ്

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരായ ഉത്തരവിന്റെ പേരിലായിരുന്നു സൈബര്‍ ആക്രമണം

dot image

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരായ ഉത്തരവിന്റെ പേരിലായിരുന്നു സൈബര്‍ ആക്രമണം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങാണ് പൊലീസില്‍ പരാതി നല്‍കിയത്.

പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചതോടെ സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ ജഡ്ജിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തുകയായിരുന്നു. ഇതിനെതിരെയാണ് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി ക്രൈം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയത്. അപകീര്‍ത്തിപ്പെടുത്തല്‍, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Content Highlights- Cyber attack against high court justice devan ramachandran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us