വയനാട് പുനരധിവാസത്തിൽ വീഴ്ച പറ്റി; ആരോപണവുമായി സിപിഐ

തദ്ദേശ വകുപ്പിന് വയനാട് പുനരധിവാസത്തിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് സിപിഐ വയനാട് ജില്ലാ സെക്രട്ടറി രം​ഗത്തെത്തി

dot image

കൽപറ്റ: വയനാട് പുനരധിവാസത്തിൽ വീഴ്ച പറ്റിയെന്ന് ആരോപണവുമായി സിപിഐ. തദ്ദേശ വകുപ്പിന് വയനാട് പുനരധിവാസത്തിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു രം​ഗത്ത്. അർഹരായ പലരെയും പുറത്താക്കിയാണ് കരട് പട്ടിക തയ്യാറാക്കിയതെന്നും പിഴവിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ കരട് പദ്ധതി മന്ത്രിസഭാ യോഗത്തിൽ ഇന്ന് അവതരിപ്പിച്ചിരുന്നു. 26-ന് മന്ത്രിസഭാ യോഗം പദ്ധതി രേഖ അംഗീകരിക്കും. പട്ടികയിലെ അപാകതകൾ പരിഹരിക്കും. ടൗൺഷിപ്പ് എങ്ങനെ എന്ന കാര്യത്തിലും ചർച്ച നടന്നു. ചുമതല സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. കിഫ്ബിയുടെ ടൗൺഷിപ്പ് ഡിസൈനാണ് ചർച്ച് ചെയ്തത്.

ടൗൺഷിപ്പിൽ 1000 സ്ക്വയർഫീറ്റുള്ള ഒറ്റനില വീടുകൾ ഒരുങ്ങുമെന്ന് യോ​ഗത്തിൽ അറിയിച്ചു. വീടുകൾ വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. 38 സംഘടനകൾ ഇതിനകം സന്നദ്ധത അറിയിച്ച് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായി നേരിട്ട് സംസാരിക്കാനാണ് തീരുമാനം. ഏജൻസി ആരാണെന്നതിൽ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

കോടതി തീരുമാനത്തിന് പിന്നാലെ തന്നെ ഭൂമി ഏറ്റെടുക്കും. അതിനുള്ള മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്തു.

കിഫ്ബി തയ്യാറാക്കിയ ആയിരം സ്ക്വയർ ഫീറ്റ് വീടിൻറെ പ്ലാനാണ് തത്വത്തിൽ അംഗീകരിച്ചിട്ടുള്ളത്. ടൗൺഷിപ്പിൻറെ നിർമ്മാണ ചുമതല ഒരു ഏജൻസിയെ ഏൽപ്പിക്കാനും മേൽനോട്ട സമിതിയെ നിയോഗിക്കാനും ധാരണയായിട്ടുണ്ട്

Content highlight- CPI alleges failure in Wayanad rehabilitation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us