പത്തനംതിട്ട: ശബരിമല മണ്ഡല പൂജ ഈ മാസം 25, 26 തീയതികളിൽ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു. ഡിസംബർ 25, 26 തീയതികളിൽ വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതൽ 60,000 വരെയായി ക്രമീകരിക്കും. അതേസമയം, സ്പോട്ട് ബുക്കിംഗ് 5000 ആക്കി.
ഡിസംബർ 25 ഉച്ചക്ക് ഒന്നിനുശേഷം തങ്ക അങ്കി ഘോഷയാത്ര ഉണ്ടായതിനാൽ പമ്പയിൽനിന്ന് പരമ്പരാഗത തീർഥാടന പാതയിലൂടെ തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണം ഉണ്ടാകും. ഇതിന് ശേഷം തങ്ക അങ്കി ഘോഷയാത്ര 25ന് പമ്പയിലെത്തിയിട്ട് 6.15 ന് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തിൽ തീർഥാടകരെ പമ്പയിൽ നിന്ന് വൈകീട്ട് അഞ്ചിനു ശേഷം നിയന്ത്രണങ്ങൾ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടും എന്നും കലക്ടർ അറിയിച്ചു.
മണ്ഡല പൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു. പ്രത്യേകം തയാറാക്കിയ രഥത്തിൽ പൊലീസിന്റെ സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയിൽ നിന്നായിരുന്നു ഘോഷയാത്രക്ക് തുടക്കം. 26ന് മണ്ഡല പൂജ നടക്കും
content highlights-Sabarimala Mandala Puja will be held on 25th and 26th of this month