'പ്രശ്നം പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചു'; പയ്യന്നൂരിലെ വിഭാഗീയത സമ്മതിച്ച് സിപിഐഎമ്മിൻ്റെ റിവ്യൂ റിപ്പോർട്ട്

അടിയന്തിരമായി സംഘടന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും റിവ്യൂ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്

dot image

കണ്ണൂ‍‍ർ: പയ്യന്നൂരിലെ വിഭാഗീയത സമ്മതിച്ച് സിപിഐഎമ്മിൻ്റെ റിവ്യൂ റിപ്പോർട്ട് . ഏരിയാ സമ്മേളനത്തിൻ്റെ റിവ്യൂ റിപ്പോർട്ട് റിപ്പോർട്ടറിന് ലഭിച്ചു. പാർട്ടിക്കകത്തെ സാമ്പത്തിക വിഷയത്തിലുണ്ടായ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പ്രശ്നം പരിഹരിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്നും റിവ്യൂ റിപ്പോർട്ടിൽ പരാമ‍ർശമുണ്ട്.

അടിയന്തിരമായി സംഘടന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും റിവ്യൂ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. വ്യക്തികേന്ദ്രീകൃത വിമർശനങ്ങൾക്ക് ചില സഖാക്കൾ പ്രധാന്യം നൽകി. നേതൃത്വത്തിൽ ചിലരെ ഉയർത്തിക്കാട്ടിയും ചിലരെ താഴ്ത്തി കെട്ടാൻ ശ്രമിച്ചുമുള്ള രീതി ശരിയല്ല. പാർട്ടി ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്നും റിവ്യൂ റിപ്പോർട്ടിൽ പരാമ‍ർശമുണ്ട്. ഗൗരവ പരിശോധന വേണമെന്നും റിവ്യൂ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

സഖാക്കൾ തന്നെ സമ്മേളനം അലങ്കോലമാക്കാൻ ശ്രമിച്ചുവെന്നും റിവ്യൂ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഏരിയാ സമ്മേളനം അലങ്കോലമാക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ചിലർ ബഹളം വെച്ചു. ഒരു വിഭാഗം ഇറങ്ങിപ്പോകാൻ ശ്രമിച്ചു. ചർച്ചയ്ക്കിടെ അതിരുവിട്ട പദപ്രയോഗം ഉണ്ടായി. നേതൃത്വം ഇടപെട്ടിട്ടും പിന്തിരിഞ്ഞില്ലെന്നും.

പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ ലോക്കൽ സമ്മേളനങ്ങളിൽ വിഭാഗീയത രൂക്ഷമായിരുന്നു. നവംബർ 1, 2 തീയതികളിലായിരുന്നു പയ്യന്നൂ‍‍ർ‌ ഏരിയാ സമ്മേളനം.

നേരത്തെ പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. വിഭാഗീയത രൂക്ഷമായതോടെയായിരുന്നു ജില്ലാ കമ്മിറ്റി നിലപാട് കടുപ്പിച്ചത്. വിഭാഗീയത പരിഹരിക്കാനാവാത്തത് നാണക്കേടെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. വിഭാഗീയത പരിഹരിക്കുന്നതിൽ ഏരിയാ നേതൃത്വം പരാജയമാണെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു. സമ്മേളനങ്ങളിൽ മത്സരം ഒഴിവാക്കാൻ അഭ്യർത്ഥിച്ചിട്ടും ഫലമില്ല. . വിഭാഗീയത തുടർന്നാൽ സമ്മേളനം നിർത്തി വെക്കുമെന്ന് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlights: CPIM's review report admits sectarianism in Payyannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us