വയനാടിനെ മറക്കരുത്, ആ സമൂഹത്തിന് സമാധാനം പകരണം: കുഞ്ഞുമക്കള്‍ക്കൊരുക്കിയ പുൽക്കൂട് പരാമർശിച്ച് കാതോലിക്ക ബാവാ

ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകരുതെന്ന് ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ കൂട്ടി ചേര്‍ത്തു

dot image

കല്‍പ്പറ്റ: വയനാടിനെ മറക്കരുതെന്ന് ക്രിസ്മസ് സന്ദേശത്തില്‍ കാതോലിക്കാ ബാവാ. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ പുത്തുമലയിലെ പുല്‍ക്കൂട് പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. ഉരുള്‍പ്പൊട്ടലില്‍ മൂന്ന് മക്കളെയും നഷ്ടമായ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കായി തീര്‍ത്ത പുല്‍ക്കൂട് നാം കാണണം. സമാധാനം നഷ്ടമായ ആ സമൂഹത്തിന് സമാധാനം പകരാന്‍ കഴിയണമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകരുതെന്ന് ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ കൂട്ടി ചേര്‍ത്തു.
കോട്ടയം പഴയ സെമിനാരിയില്‍ നടന്ന തിരുപ്പിറവിയുടെ പ്രത്യേക ചടങ്ങിലായിരുന്നു ബാവായുടെ ക്രിസ്തുമസ് സന്ദേശം.

പുത്തുമലയിലെ ശ്മശാനത്തില്‍ നിവേദ്, ധ്യാന്‍, ഇഷാന്‍ എന്നീ സഹോദരങ്ങള്‍ക്കായാണ് അനീഷ്-സയന ദമ്പതികള്‍ പുല്‍ക്കൂട് ഒരുക്കിയത്.
കഴിഞ്ഞ ക്രിസ്മസില്‍ വീട്ടില്‍ പുല്‍ക്കൂട് ഒരുക്കിയിരുന്നു. അത് തീ പിടിച്ചപ്പോള്‍ അടുത്ത ക്രിസ്മസ് ആഘോഷിക്കാമെന്നായിരുന്നു അമ്മയുടെയും അച്ഛന്റെയും ഉറപ്പ്. അതിവിടെയാണ് പ്രിയപ്പെട്ടവരുടെ ജീവനെടുത്ത് ഉരുള്‍പൊട്ടലുണ്ടായത്.

Content Highlights: Not To Forget Wayanad Said catholica bava in Xmas Days

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us