കേവലം ഒരെഴുത്തുകാരന്റെ മരണമല്ല, ഒരു യുഗത്തിനാണ് തിരശീല വീണിരിക്കുന്നത്: അശോകൻ ചരുവിൽ

'കേരളപ്പിറവിക്ക് ശേഷം ജനിച്ച എല്ലാ മലയാളികളേയും പോലെ എന്നേയും വായനയിലേക്കും അതുവഴി എഴുത്തിലേക്കും നയിച്ചത് എംടിയാണ്'

dot image

കോഴിക്കോട്: കേവലം ഒരെഴുത്തുകാരന്റെ മരണമല്ല, മലയാളത്തിന്റെ എഴുത്തിലും സംസ്കാരത്തിലും ഒരു യുഗത്തിനാണ് തിരശീല വീണിരിക്കുന്നതെന്ന് എംടിയുടെ വിയോഗത്തിൽ റിപ്പോർട്ടറിനോട് പ്രതികരിച്ച് അശോകൻ ചരുവിൽ. ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസമാണ് ആദ്യവായനയിൽ എംടി നൽകുന്നതെന്നും എഴുതുന്ന ഒരാൾ എന്ന നിലയിൽ താൻ തിരിഞ്ഞുനോക്കുമ്പോൾ എംടിയുടെ വലിയ സംഭാവനയായി തോന്നുന്നത് എഴുത്തുകാരൻ എന്ന തൊഴിലിന് അദ്ദേഹം നൽകിയ മഹത്വമാണെന്നും അശോകൻ ചരുവിൽ കൂട്ടിച്ചേർത്തു.

അശോകൻ ചരുവിലിന്റെ വാക്കുകൾ

കേവലം ഒരെഴുത്തുകാരന്റെ മരണമല്ല. മലയാളത്തിൻറെ എഴുത്തിലും സംസ്കാരത്തിലും ഒരു യുഗത്തിനാണ് തിരശീല വീണിരിക്കുന്നത്. കേരളപ്പിറവിക്ക് ശേഷം ജനിച്ച എല്ലാ മലയാളികളേയും പോലെ എന്നേയും വായനയിലേക്കും അതുവഴി എഴുത്തിലേക്കും നയിച്ചത് എംടിയാണ്.

ജീവിതാവസ്ഥകൾക്കുമുന്നിൽ തകർന്നുപോകുന്നവരാണ് സാധാരണ മനുഷ്യർ. ബാല്യകാലം മുതൽ തുടങ്ങുന്നു കുമാരനാശാൻ പറഞ്ഞതുപോലെ നരജീവിതമാകുന്ന വേദന. രോഗവും ദാരിദ്ര്യവുംപോലെ ഒട്ടേറെ പ്രതിസന്ധികൾ അക്കാലത്തുണ്ടാകും. ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസമാണ് ആദ്യവായനയിൽ എംടി നൽകുന്നത്. നാലുകെട്ടിലെ അപ്പുണ്ണി അതിലെ പ്രധാനപ്പെട്ട ഒരുമാർഗദർശിയായി മനുഷ്യരുടെ മുന്നിൽ വന്നുനിൽക്കുന്നുണ്ട്. എഴുതുന്ന ഒരാൾ എന്ന നിലയിൽ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ എംടിയുടെ വലിയ സംഭാവനയായി എനിക്കു തോന്നുന്നത് എഴുത്തുകാരൻ എന്ന തൊഴിലിന് അദ്ദേഹം നൽകിയ മഹത്വമാണ്.

Content Highlights: ashokan charuvil condoled the demise of MT Vasudevan Nair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us