ഒരു നാഥനെ നഷ്ടപ്പെട്ട പ്രതീതി, വിയോഗം ഉൾകൊള്ളാൻ സാധിക്കുന്നില്ല; എംടിയുടെ വിയോ​ഗത്തിൽ എം കെ മുനീർ

'കുട്ടിക്കാലം മുതൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്'

dot image

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ എംഎൽഎ. തന്നെ സംബന്ധിച്ചിടത്തോളം ഒരു നാഥൻ നഷ്ടപ്പെട്ട പ്രതീതിയാണുളളതെന്ന് എം കെ മുനീർ പറഞ്ഞു. 'വാസുവേട്ടനെ കാണാൻ എത്ര തവണ വന്നുവെന്ന് എനിക്ക് തന്നെ എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല. അത്രയും തവണ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. പ്രത്യേക ഒരു വാത്സല്യം ഞാൻ അദ്ദേഹത്തിൽ നിന്ന് അനുഭവിച്ചിട്ടുണ്ട്. ഏത് കാര്യം പോയി ആവിശ്യപ്പെട്ടാലും അദ്ദേഹം അതിനു തയ്യാറാകുമായിരുന്നു'വെന്നും എം കെ മുനീർ പറ‍ഞ്ഞു.

കുട്ടിക്കാലം മുതൽ താൻ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്. അദ്ദേഹത്തിന്റെ മകൾ സിതാര എന്റെ സഹപാഠി കൂടിയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം താൻ കുടുംബത്തിലൊരു അംഗം തന്നെയായിരുന്നു.എനിക്കിപ്പോൾ ഒരു നാഥൻ നഷ്ടപ്പെട്ട പ്രതീതിയാണ്. മലയാളത്തെ സംബന്ധിച്ചിടത്തോളം ഒരു മഹാ പുരുഷനാണ് നമ്മളെ വിട്ടു പോയിരിക്കുന്നത്. എഴുത്തിലും സിനിമയിലും ഒരുപോലെ ഇത്രയും അംഗീകാരം നേടി പർവത തുല്യനായ മറ്റൊരു വ്യക്തിയെ വേറെ കാണാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ വിയോഗം ഉൾകൊള്ളാൻ സാധിക്കുന്നില്ലെന്നും എം കെ മുനീർ പറ‍ഞ്ഞു.

Content Highlights: MK Muneer condoles the demise of MT Vasudevan Nair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us