തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടാണ് കത്ത്.
അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ചാര്‍ജ് മെമ്മോയും നല്‍കി. എന്നാല്‍ മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരം ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരിക്കുകയാണ് പ്രശാന്ത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ജയതിലകിനോ ഗോപാലകൃഷ്ണനോ പരാതിയുണ്ടായിരുന്നില്ല. പരാതി ഇല്ലാത്ത സംഭവത്തില്‍ എങ്ങനെയാണ് സര്‍ക്കാര്‍ ഫയലില്‍ ഫേസ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് വന്നതെന്ന ചോദ്യമാണ് പ്രശാന്ത് പ്രധാനമായും ചീഫ് സെക്രട്ടറിയോട് ചോദിക്കുന്നത്. കഴിഞ്ഞ 16 നാണ് എന്‍ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.
Content Highlights: N Prashant IAS seeks explanation from Chief Secretary on charge memo