'കുറ്റവിമുക്തരായ പ്രതികൾക്ക് ശിക്ഷ ലഭിക്കും വരെ നിയമപോരാട്ടം'; പ്രതികരിച്ച് അമൃതയും കൃഷ്ണപ്രിയയും

കോടതി വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും സഹോദരിമാര്‍

dot image

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ കോടതി വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും സഹോദരിമാര്‍. സത്യം സത്യമല്ലാതാകില്ലെന്നും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചതായും ശരത് ലാലിന്റെ സഹോദരി അമൃത പറഞ്ഞു. എല്ലാവരെയും ശിക്ഷിക്കുമെന്ന് പ്രതീക്ഷിച്ചു. കുറ്റവിമുക്തരായ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കും വരെ നിയമപോരാട്ടം തുടരുമെന്നും അമൃത പറഞ്ഞു.

കുറ്റക്കാര്‍ക്ക് തക്കശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് കോടതിയില്‍ എത്തിയതെന്നും അമൃത പറഞ്ഞു. അനുകൂലമായ വിധി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പത്ത് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. അതുകൊണ്ടുതന്നെ കോടതി വിധിയില്‍ പൂര്‍ണ തൃപ്തിയില്ല. കേസില്‍ കുറ്റവിമുക്തരായവരും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നാണ് വിശ്വസിക്കുന്നത്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ലഭിക്കണം. ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാകരുതെന്നും അമൃത പറഞ്ഞു.

ഏട്ടന്‍മാര്‍ക്ക് പൂര്‍ണ നീതി വാങ്ങി നല്‍കണമെന്ന് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും പറഞ്ഞു. രണ്ട് അമ്മമാര്‍ക്കും നീതി ലഭിക്കണം. നിയമപോരാട്ടം തുടരും. മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. സഹോദരന്മാര്‍ക്ക് നീതി വാങ്ങി നല്‍കുക എന്നത് കടമയാണെന്നും കൃഷ്ണപ്രിയ പറഞ്ഞു.

Content Highlights- Sisters of kripesh and sarath lal on periya twin murder case court verdict

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us