കന്യാകുളങ്ങരയിലെ വീട് ജപ്തിയിൽ വെമ്പായം അര്‍ബന്‍ ബാങ്ക് ചെയര്‍മാൻ്റെ ആരോപണം ജാള്യത കൊണ്ടെന്ന് ജി ആർ അനിൽ

'കുടിയിറക്കാൻ ആര് വന്നാലും അതിനെ ചെറുക്കാൻ അതിനുമുന്നിൽ ഞങ്ങൾ ഉണ്ടാകും. അത് ഞങ്ങളുടെ വികാരപരമായിട്ടുള്ള വിഷയമാണ്'

dot image

തിരുവനന്തപുരം: കന്യാകുളങ്ങരയിലെ വീട് ജപ്തി ചെയ്ത സംഭവത്തിൽ വെമ്പായം അര്‍ബന്‍ ബാങ്ക് ചെയര്‍മാൻ്റെ ആരോപണത്തിനെതിരെ മന്ത്രി ജി ആർ അനിൽ. പരിഷ്കൃത സമൂഹത്തിൽ ഒരാളും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് താൻ കന്യാകുളങ്ങരയിൽ കണ്ടതെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ ചെയർമാൻ്റെ ജാള്യത കൊണ്ട് പറയുന്നതാണെന്നും ജി ആർ അനിൽ.

'ജപ്തി നടപടിയെ ഞങ്ങൾ ആരും എതിർക്കുന്നില്ല. കുടിയിറക്കുന്നതിനെയാണ് ഞാൻ എതിർത്തത്

കുടിയിറക്കാൻ ആരു വന്നാലും അതിനെ ചെറുക്കാൻ അതിനുമുന്നിൽ ഞങ്ങൾ ഉണ്ടാകും. അത് ഞങ്ങളുടെ വികാരപരമായിട്ടുള്ള വിഷയമാണ്. ഇതൊക്കെ ചെയ്യാമോ എന്നുള്ളത് കോൺഗ്രസ് പാർട്ടിയാണ് പറയേണ്ടത്.' ജി ആർ അനിൽ റിപ്പോർട്ടറിനോട് പറഞ്ഞ

കുടിയിറക്കുന്നതിനെയാണ് ഞാൻ എതിർത്തത്. കുടിയിറക്കാൻ ആരു വന്നാലും അതിനെ ചെറുക്കാൻ അതിനുമുന്നിൽ ഞങ്ങൾ ഉണ്ടാകും.

അത് ഞങ്ങളുടെ വികാരപരമായിട്ടുള്ള വിഷയമാണ്ചെയർമാന്റെ നിലപാടിനെ ജനങ്ങൾ ചോദ്യം ചെയ്യുംസഹകരണ സംഘങ്ങളെ കയർ ഊരിവിടുന്ന സർക്കാർ അല്ല ഇവിടെയുള്ളത്. സഹകരണ സംഘങ്ങളെ കയർ ഊരിവിടുന്ന നയമല്ല കേരള സർക്കാറിൻ്റേതെന്നും സർഫാസി നിയമം നടപ്പിലാക്കാൻ സഹകരണ ബാങ്കുകളെ അനുവദിക്കില്ലായെന്നും ജി ആർ അനിൽ വ്യക്തമാക്കി. കുടുംബത്തെ താൻ സംരക്ഷിക്കും. ഒരു കുടുംബത്തിന് ഒരു പ്രശ്നം വന്നാൽ നാട്ടിലെ എല്ലാവരും ചേർന്ന് സഹായിക്കും. നിയമം ചെയർമാൻ നടപ്പിലാക്കട്ടെയെന്നും കോടതി ഉത്തരവുണ്ട് എന്ന് കരുതി എന്തും കാണിക്കാമെന്നാണോ എന്നും ജി ആർ അനിൽ ചോദിച്ചു.

നിയമനടപടിയിൽ തനിക്ക് ഒരു ഭയവുമില്ലായെന്നും എന്ത് നിയമ നടപടി വേണമെങ്കിലും സ്വീകരിച്ചോട്ടെയെന്നും സഹകരണ ബാങ്ക് വട്ടി പലിശക്കാരൻ്റെ സ്വഭാവത്തിൽ പെരുമാറാൻ പാടില്ലായെന്നും അദ്ദേഹം പറഞ്ഞു. നിയമനടപടികൾ പാലിച്ചല്ല ജപ്തി നടപടി നടത്തിയതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ ജാള്യത കണ്ടു കൊണ്ടാണ് തനിക്കെതിരെ തിരിഞ്ഞത്. എത്രതന്നെ അധിക്ഷേപിച്ചാലും താൻ ആരാണെന്നും തൻ്റെ പ്രവർത്തി എന്താണെന്നും ജനങ്ങൾക്കറിയാമെന്നും തനിക്കൊപ്പം അന്ന് അവിടെ വന്നത് പൊതുപ്രവർത്തകരും പരിസരവാസികളുമാണെന്നും ജി ആർ അനിൽ വ്യക്തമാക്കി.

Content highlight- G. R. Anil says that Vembayam Urban Bank chairman's allegation in Kanyakulangara house seizure

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us