മകനെതിരായ കഞ്ചാവ് കേസ്; യു പ്രതിഭ എംഎൽഎയെ പിന്തുണച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

പ്രതിഭയെ വളഞ്ഞിട്ട് മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാൻ കഴിയില്ലെന്ന് ബി ഗോപാലകൃഷ്ണൻ

dot image

ആലപ്പുഴ: യു പ്രതിഭ എംഎൽഎക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ ബി ഗോപാലകൃഷ്ണൻ രംഗത്ത്. പ്രതിഭയ്ക്ക് എതിരായ സൈബർ ആക്രമണം ജുപ്സാവഹമാണെന്ന് ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രതിഭയെ വളഞ്ഞിട്ട് സൈബർ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാൻ കഴിയില്ല. ഇതിൻ്റെ പിന്നിൽ ചരട് വലിച്ചത് കമ്മ്യൂണിസ്റ്റ് സാഡിസമാണെന്നും പറഞ്ഞു. സിപിഐഎം നേതൃത്വത്തിൻ്റെ അറിവോടെ കഞ്ചാവ് കേസിൽ പ്രതിഭയുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അഡ്വ ബി ഗോപാലകൃഷ്ണൻ കുറിപ്പിൽ പറയുന്നു.

പോസ്റ്റിൻ്റെ പൂർണരൂപം

അഡ്വ പ്രതിഭ എംഎൽഎയെ വളഞ്ഞിട്ട് സൈബർ ആക്രമണം നടത്തി മാനസീകമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാൻ ആവില്ല.. ഇതിന്റെ പിന്നിൽ ചരട് വലിച്ച കമ്മ്യൂണിസ്റ്റ് സാഡിസം അനീതിയും അപലപനീയവുമാണ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് കേസിൽ അവരുടെ മകനെ കുടുക്കിയതൊ കുടുങ്ങിയതോ ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. അവർ ഒരു എംഎൽഎ മാത്രമല്ല. ഒരു സ്ത്രീയാണ്,, അമ്മയാണ് എന്തിന്റെ പേരിൽ ആണെങ്കിലും ഇമ്മാതിരി വളഞ്ഞിട്ട് ആക്രമിക്കുന്നത് ജുപ്സാവഹമാണ്..

അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ..

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌..

കഴിഞ്ഞ ദിവസമാണ് കനിവ് അടക്കമുള്ള ഒന്‍പതംഗ സംഘത്തെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി യു പ്രതിഭ എംഎല്‍എ രംഗത്തെത്തിയിരുന്നു. മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാൽ കനിവ് അടക്കം ഒൻപത് പേരെ പ്രതിയാക്കി എക്സൈസ് കേസെടുത്തിരുന്നു. കനിവ് കേസിൽ ഒൻപതാം പ്രതിയാണ്.

Content Highlights- content highlight- Ganja case against son: BJP leader B Gopalakrishnan supports U Pratibha MLA

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us