കൊല്ലത്ത് ബിജെപി മണ്ഡലം പ്രസിഡൻ്റുമാരുടെ തിരഞ്ഞെടുപ്പിൽ തർക്കം; സംസ്ഥാന നേതാക്കളെ തടഞ്ഞുവെച്ചു

കെ എസ് രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളെ തടഞ്ഞുവെച്ചിരിക്കുകയാണ്

dot image

കൊല്ലo: കൊട്ടാരക്കരയിൽ ‌‌ബിജെപി മണ്ഡലം പ്രസിഡൻ്റുമാരുടെ തിരഞ്ഞെടുപ്പിൽ തർക്കം. സംസ്ഥാന നേതാക്കളെ തടഞ്ഞ് വെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടത്താനെത്തിയ കെ എസ് രാധാകൃഷ്ണൻ. കൃഷ്ണകുമാർ, രേണുക എന്നിവരയൊണ് തടഞ്ഞുവെച്ചിരിക്കുന്നത്. ആറ് മുൻ ബിജെപി ജില്ലാ പ്രസിഡൻ്റുമാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

കൊട്ടാരക്കരയിൽ ചേർന്ന യോ​ഗത്തിലാണ് സംഭവം. ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി അവർക്ക് ഇഷ്ടപ്പെട്ടവരെ മാത്രം വിളിച്ചുവരുത്തുകയാണ് ഉണ്ടായതെന്നാണ് പ്രവർത്തകരുടെ വിമർശനം. ഇത് പാർട്ടിക്ക് ചേർന്നതല്ല എന്ന് വ്യക്തമാക്കിയാണ് പ്രവർത്തകർ വിമർശനം ഉന്നയിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Content Highlight:Kollam BJP president election ended up in scuffle

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us