തിരുവനന്തപുരം: അഭിനയം മാത്രമല്ലെടോ, ചാക്യാർകൂത്തും വശമുണ്ട് മിന്നൽ മുരളിയിലെ ജോസ്മോനായി വേഷമിട്ട വസിഷ്ഠ് ഉമേഷിന്. 63-ാമത് കേരള സ്കൂൾ കലോത്സവത്തിൽ അരങ്ങിൽ തകർത്താടിയിരിക്കുകയാണ് വസിഷ്ഠ്.
രണ്ട് വർഷമായി ചാക്യാർകൂത്ത് പഠിക്കുന്നുണ്ടെന്ന് വസിഷ്ഠ് റിപ്പോർട്ടറിനോട് പറഞ്ഞു. കലോത്സവത്തിന് വേണ്ടി മാത്രം പഠിച്ചതാണ്. പിന്നെ എല്ലവരും നന്നായി ചെയ്യുന്നുണ്ട് എന്നൊക്കെ പറഞ്ഞപ്പോ തുടർന്നും പഠിച്ചു. ചാക്യാരായി വേഷമിടുമ്പോഴും മിന്നൽ മുരളിയിലെ കുട്ടിയല്ലേ എന്ന് പറഞ്ഞ് ആളുകൾ സെൽഫിയെടുക്കുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. എല്ലാവർക്കും മിന്നൽ മുരളിയിലെ 'മാമാ' എന്ന വിളിയാണ് കേൾക്കേണ്ടതെന്നും വസിഷ്ഠ് കൂട്ടിച്ചേർത്തു. കലോത്സവത്തിൽ എ ഗ്രേഡാണ് വസിഷ്ഠ് സ്വന്തമാക്കിയത്.
മത്സരത്തിൽ പങ്കെടുക്കുന്ന വിഷയം 'മാമ'നോട് പറഞ്ഞിരുന്നോ എന്ന ചോദ്യത്തോടും വസിഷ്ഠ് പ്രതികരിച്ചു. 'ടൊവിനോ 'മാമ'നെ വിവരം അറിയിച്ചിരുന്നുവെന്ന് വസിഷ്ഠ് പറഞ്ഞു. വരുമ്പോൾ കാണാനാകുമെന്നാണ് കരുതിയത്. സമാപനത്തിനാണ് വരുന്നതെന്ന് പറഞ്ഞു. ക്ലാസുള്ളത് കൊണ്ട് ചിലപ്പോൾ തനിക്ക് നേരത്തേ പോകേണ്ടി വരുമെന്നും വസിഷ്ഠ് കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ ബറോസ് ആണ് വസിഷ്ഠിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം
Content Highlight: Minnal murali fame josemon plays Chakyarkootth in school kalolsavam