വേദികൾ കീഴടക്കി പണിയ നൃത്തം, ഒപ്പം കൂട്ടായി പഞ്ചാബിൽ നിന്നൊരു 'ക്യൂട്ട്' കുട്ടിയും

ആദ്യമായാണ് സ്കൂൾ കലോത്സവത്തിന് പണിയ നൃത്തം എത്തുന്നത്

dot image

തിരുവനന്തപുരം: വൈവിധ്യങ്ങളാർന്ന കലാരൂപങ്ങൾ ഇടം പിടിച്ച സ്കൂൾ കലോത്സവത്തിന്റെ ഭാ​ഗമാകാൻ ചുരമിറങ്ങിയെത്തിയ ​ഗോത്ര വർ​ഗ കലാരൂപമായ പണിയ നൃത്തവുമുണ്ട്. ആദ്യമായാണ് സ്കൂൾ കലോത്സവത്തിന് പണിയ നൃത്തം എത്തുന്നത്. കോഴിക്കോട് ബിഇഎം സ്കൂളിലെ വിദ്യാർത്ഥികളാണ് റിപ്പോർട്ടറിൻ്റെ പ്രേക്ഷകർക്കായി പണിയ നൃത്തതിന് ചുവടുവെച്ചത്.

വയനാട് കൽപ്പറ്റ സ്വദേശിയാണ് കുട്ടികൾക്ക് പണിയ നൃത്തം പഠിപ്പിക്കാനെത്തിയത്. കോഴിക്കോട് ജില്ലയിലെ തന്നെ 24 കുട്ടികളെ പഠിപ്പിച്ചുവെന്ന് സുധ പറയുന്നു. കുട്ടികൾ ആദ്യമായാണ് ഇങ്ങനെയൊരു കലയുള്ളതായി പോലും അറിയുന്നത്.

പുതുതലമുറയ്ക്കിടയിലേക്ക് തങ്ങളുടെ കലാരൂപത്തെ എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സുധ റിപ്പോർട്ടറിനോട് പറഞ്ഞു. പണിയ നൃത്തതിന് ചുവടുവെയ്ക്കാൻ ​പഞ്ചാബി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിനി സ‍ഞ്ജനയും ഉണ്ടായിരുന്നു. ഏഴ് വർഷമായി കോഴിക്കോട് താമസിച്ച് വരികയാണ് സഞ്ജനയും കുടുംബവും. ഒരു മാസം കൊണ്ടാണ് പണിയ നൃത്തം പഠിച്ചതെന്ന് സഞ്ജന പറഞ്ഞു.

അതേസമയം കാണികൾക്ക് വ്യത്യസ്തമായ അനുഭവമാണ് പണിയ നൃത്തം നൽകിയത്. അഞ്ച് പുതിയ തദ്ദേശീയ കലാരൂപങ്ങളാണ് കലോത്സവത്തിൽ ഇക്കുറി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മം​ഗലം കളി തുടങ്ങി മറ്റ് കലാരൂപങ്ങളും കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Kerala school kalolsavam 2024-25: Wayanad's tribal art form Paniya Dance became audience's favorite

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us