തിരുവനന്തപുരം: കെജിഎംഓഎയുടെ ഡോ. എംപി സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡ് പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച റിപ്പോർട്ടർ ടിവി ചീഫ് റിപ്പോർട്ടർ സാനിയോ മനോമിയാണ് പുരസ്കാരത്തിന് അർഹയായത്. ജനുവരി 19ന് കോട്ടയം കുമരകത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി പുരസ്കാരം കൈമാറും.
മനുഷ്യ-വന്യമൃഗ സംഘർഷം രൂക്ഷമായ വയനാട് ജില്ലയിലെ ചികിത്സാരംഗത്തെ അപര്യാപ്തത, ആരോഗ്യവകുപ്പിൽ സൂപ്പർ സ്പെഷ്യാലിറ്റി തസ്തികകളുടെ എണ്ണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, മെഡിക്കൽ കോളേജിലെയും ഹെൽത്ത് സർവീസ് സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ അംഗസംഖ്യ കുറവായത് മൂലമുള്ള ജോലിഭാരവും അപര്യാപ്തതകളും, മഞ്ചേരി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആക്കിയപ്പോൾ ജില്ലയിലെ ചികിത്സാ സൗകര്യങ്ങളിൽ വന്ന ഇടിവ്, ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത എന്നീ സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ അവതരിപ്പിച്ച ചടുലമായ ആഖ്യാന ശൈലിക്കാണ് പുരസ്കാരം. 25000/- രൂപയും പ്രശംസാപത്രവുമുൾപ്പെടുന്നതാണ് ഡോ. എം പി സത്യനാരായണൻ മെമ്മോറിയൽ അവാർഡ്
Content Highlight: Reporter TV wins DR. MP Satyanarayanan memorial media award