എൻ എം വിജയൻ്റെ കുടുംബത്തെ രമേശ് ചെന്നിത്തല അവഹേളിക്കുന്നു; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

'കത്ത് വായിച്ച് പോലും നോക്കാൻ കെപിസിസി പ്രസിഡൻ്റ് തയ്യാറായില്ല'

dot image

കൽപ്പറ്റ: ഡിസിസി ട്രഷറ‍ർ എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. എൻ എം വിജയൻ്റെ കുടുംബത്തെ രമേശ് ചെന്നിത്തല അവഹേളിക്കുന്നുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. കെപിസിസി ഉത്തരവാദിത്തം കാണിച്ചില്ലെന്നും കത്ത് വായിച്ച് പോലും നോക്കാൻ കെപിസിസി പ്രസിഡൻ്റ് തയ്യാറായില്ലെന്നും കെ റഫീഖ് പറഞ്ഞു. സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ രാജി വെക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൻ വിജയൻ്റേതായി പുറത്ത് വന്ന കത്തിൻ്റെ ആധികാരികതയിൽ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സിപിഎം രാഷ്ട്രീയം കളിക്കുകയാണെണന്നും ഐസി ബാലകൃഷ്ണൻ സത്യസന്ധനായ നേതാവാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പ് കോൺ​ഗ്രസ് നേതൃത്വം അവ​ഗണിച്ചുവെന്ന് അദ്ദേഹത്തിൻ്റെ കുടുംബം നേരത്തെ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കത്ത് കാണിച്ചിരുന്നുവെങ്കിലും വേണ്ട പരിഗണന നൽകിയില്ലെന്നുമായിരുന്നു കുടുംബം റിപ്പോ‍ർട്ടറിനോട് പറഞ്ഞത്. റിപ്പോ‍ർ‌ട്ടറിൻ്റെ മോർണിം​ഗ് ഷോയായ കോഫി വിത്ത് അരുണിൽ സംസാരിക്കുകയായിരുന്നു എൻ എം വിജയൻ്റെ മകൻ വിജേഷും ഭാര്യ പത്മജയും.

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷനും കത്ത് കൈമാറിയെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. വിഡി സതീശൻ കത്ത് വായിച്ചെന്നും കെപിസിസി പ്രസിഡൻ്റിനോട് കത്തിൻ്റെ ഉള്ളടക്കം വ്യക്തമാക്കിയെന്നുമാണ് കുടുംബം പറഞ്ഞത്. കത്തിലെ ഉള്ളടക്കം അറിയില്ലെന്ന് കെ സുധാകരൻ പറയുന്നത് പച്ചക്കള്ളമാണെന്നും കുടുംബം പറഞ്ഞിരുന്നു. കത്തിലെ വിവരങ്ങൾ ഐ സി ബാലകൃഷ്ണൻ എംഎൽഎയെയും വയനാട് ഡിസിസി പ്രസിഡ‍ൻ്റ് എൻ ഡി അപ്പച്ചനെയും കണ്ടിരുന്നു. കഴിഞ്ഞ ദിവസമാണ് എൻ എം വിജയൻ്റെ എഴുതിയ കുറിപ്പ് റിപ്പോ‍‌‍ർട്ട‍ർ പുറത്ത് വിട്ടിരുന്നു.

Content Highlights: CPIM wayanad District Secretary k rafeeq against Ramesh Chennithala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us