കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി

2010ല്‍ ന്യൂ മാഹിയിലെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയകേസിലെ രണ്ടാം പ്രതിയാണ് കൊടി സുനി

dot image

മാഹി: പരോളില്‍ പുറത്തിറങ്ങിയ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി.
കൊടി സുനി പ്രതിയായ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ നടക്കുന്ന ദിവസങ്ങളിലാണ് ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഈ മാസം 22നാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.

വിചാരണ വേളയില്‍ മാത്രം ജില്ലയില്‍ പ്രവേശിക്കാമെന്ന് കോടതി ഉത്തരവിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. 2010ല്‍ ന്യൂ മാഹിയിലെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയകേസിലെ രണ്ടാം പ്രതിയാണ് കൊടി സുനി.

ഡിസംബര്‍ 28 വൈകുന്നേരമാണ് 30 ദിവസത്തെ പരോളില്‍ കൊടി സുനി പുറത്തിറങ്ങിയത്. പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാല്‍ ആറ് വര്‍ഷമായി സുനിക്ക് പരോള്‍ ലഭിച്ചിരുന്നില്ല. ജയിലിനുള്ളില്‍ ഇരുന്നുകൊണ്ട് തന്നെ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതിനാല്‍ കൂടിയാണ് പരോള്‍ അനുവദിക്കാതിരുന്നത്.

Content Highlights: Kodi Suni allowed to enter Kannur district

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us