പാണക്കാട് തങ്ങളെ കണ്ട് പി വി അൻവർ; രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്ന് പ്രതികരണം

സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് പി വി അൻവർ എംഎൽഎ

dot image

മലപ്പുറം: പാണക്കാടെത്തി പി വി അൻവർ എംഎൽഎ. യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകൾ പാണക്കാട് നിന്ന് ആരംഭിക്കാനാണ് പി വി അൻവറിന്റെ നീക്കമെന്നാണ് സൂചന. സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് പി വി അൻവർ എംഎൽഎ എത്തിയത്.

ചൊവ്വാഴ്ച്ച സാധാരണഗതിയിൽ പാണക്കാട് സന്ദർശകർ എത്തുന്ന ദിവസമാണ്. പിവി അൻവറും തന്നെ കാണാൻ പാണക്കാട് എത്തിയതാണ്. ചായ കുടിച്ച്‌ അൻവർ മടങ്ങുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. യുഡിഎഫിലേക്കെന്ന വാദത്തിൽ മുന്നണി വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും. വന നിയമത്തിന്റെ ബുദ്ധിമുട്ട് നിരവധി ഇടങ്ങളിൽ ഉണ്ട്. പുതിയ വന നിയമഭേദ​ഗതി സർക്കാർ പുനഃപരിശോധിക്കേണ്ടതുണ്ട്. യുഡിഎഫ് അധികാരത്തിൽ വരണമെന്ന് കേരളത്തിലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്ന് പി വി അൻവർ പറഞ്ഞു. മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് പിന്തുണ തേടിയാണ് എത്തിയത്. യുഡിഎഫുമായി സഹകരിക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ജാതിമതഭേദമന്യേ ജനങ്ങളെ സഹായിക്കുന്നവരാണ് പാണക്കാടുള്ളത്. മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്കെതിരെ പോരാടാൻ അദ്ദേഹം പിന്തുണയറിയിച്ചിട്ടുണ്ട്. യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യവും ചർച്ചയായിട്ടില്ല. പ്രതിപക്ഷ നേതാവുമായി മറ്റ് കോൺ​ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ പിണറായി വിജയനെ അധികാരത്തിൽ നിന്നും പുറത്താക്കുകയാണ് ലക്ഷ്യമെന്നും പി വി അൻവർ പറഞ്ഞു.

നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ കഴിഞ്ഞ ദിവസമാണ് പി വി അൻവറിന് കോടതി ജാമ്യം അനുവദിച്ചത്. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്‍പതിനായിരം രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണം, ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാന കുറ്റകൃത്യത്തില്‍ പങ്കാളിയാകരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.

Contemt Highlight: PV Anvar meets Panakad Thangal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us