ഭീഷണിയുടെ രൂപത്തില്‍ സംസാരിച്ചു, അതൊന്നും വിലപ്പോവില്ല; എന്‍ എം വിജയന്റെ കുടുംബത്തിനെതിരെ വി ഡി സതീശന്‍

ഭീഷണിയുടെ രൂപത്തില്‍ സംസാരിച്ചു, അതൊന്നും വിലപ്പോവില്ല; എന്‍ എം വിജയന്റെ കത്ത് കിട്ടിയെന്ന് വി ഡി സതീശന്‍

dot image

തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുകയാണെന്നും അതിനിടെ പ്രതികരിക്കുന്നത് അപക്വമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍ എം വിജയന്‍ എഴുതിയെന്ന് പറയുന്ന കത്ത് രണ്ട് ദിവസം മുമ്പ് കിട്ടി. അവ്യക്തതയുള്ള ഭാഗങ്ങള്‍ അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും ചോദിച്ചറിഞ്ഞു. കത്ത് കിട്ടിയിട്ടില്ലെന്ന് ഇതുവരെ താന്‍ പറഞ്ഞിട്ടില്ല. കത്ത് കിട്ടിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

എന്‍ എം വിജയന്റെ കുടുംബാംഗത്തോട് മോശമായി പെരുമാറിയെന്ന ആരോപണവും പ്രതിപക്ഷ നേതാവ് തള്ളി. താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ല. കത്തിലെ ഭാഗങ്ങളില്‍ അവ്യക്തതയുണ്ടായിരുന്നു. അത് ചോദിച്ചറിഞ്ഞു. ഭീഷണിയുടെ രൂപത്തില്‍ അവരെന്നോട് സംസാരിച്ചു. അതൊന്നും വിലപ്പോവില്ല. സൗമ്യമായാണ് മറുപടികൊടുത്തത്. അവര്‍ ആഗ്രഹിക്കുന്ന ഉത്തരം എന്റെ കൈയ്യില്‍ നിന്നും കിട്ടി കാണില്ല. കെപിസിസി നേതൃത്വവുമായി ആലോചിച്ച് മറുപടി പറയാമെന്നാണ് പറഞ്ഞത്. അവര്‍ക്ക് മറ്റെന്തെങ്കിലും താല്‍പര്യം ഉണ്ടാവാം എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

കോപ്പി ടു വി ഡി സതീശന്‍ എന്നത് മറ്റൊരു മഷിയിലാണ്. അത് എന്‍ എം വിജയന്‍ എഴുതിയതല്ല. മോശമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ശരിയായ കത്താണോ? എന്താണ് സംഭവിച്ചത്? എന്നെല്ലാം അന്വേഷിക്കണ്ടേ. സംഘടനാപരമായ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനം എടുക്കാന്‍ കഴിയില്ലല്ലോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

പറവൂരില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ പോയി നേരില്‍ കണ്ട് എന്‍ എം വിജയന്റെ ആത്മഹത്യക്കുറിപ്പ് കൈമാറിയെന്നാണ് കുടുംബം പറയുന്നത്. ജനുവരി മൂന്നാം തീയതിയാണ് കുടുംബം പറവൂരിലെത്തി വി ഡി സതീശനെ കണ്ടത്. പ്രതിപക്ഷ നേതാവ് കത്ത് തുറന്ന് നോക്കി വായിച്ചെങ്കിലും ഒരു പരിഗണനയും നല്‍കിയില്ല എന്നാണ് എന്‍ എം വിജയന്റെ കുടുംബം പറയുന്നത്. കത്തില്‍ പറഞ്ഞിരിക്കുന്നത് വ്യക്തികളാണ്, പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് വി ഡി സതീശന്‍ പറഞ്ഞതെന്നും ഇവര്‍ വെളിപ്പെടുത്തി. നമുക്ക് നോക്കാം എന്നും വി ഡി സതീശന്‍ പറഞ്ഞതായും കുടുംബം കൂട്ടിച്ചേര്‍ത്തു.

Content Highlights: V D Satheesan over NM Vijayan death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us