'ബോബിക്ക് മാത്രമായി ഒരു പരിഗണനയുമില്ല, സാധാരണക്കാര്‍ക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിലുമില്ല'; ഹൈക്കോടതി

ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റി

dot image

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നടന്നത് ചൂടേറിയ വാദങ്ങൾ. ഹണി റോസ് വേട്ടയാടുന്നുവെന്നും ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന് വിശ്വാസ്യതയില്ലെന്നും വാദിച്ച പ്രതിഭാഗം അഭിഭാഷകനോട് ബോബി ചെമ്മണ്ണൂരിന് മാത്രമായി ഒരു പ്രത്യേകതയും ഇല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. സാധാരണക്കാര്‍ക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിലുമില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. തുടർന്ന് ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റി.

കീഴ്കോടതിയിൽ ഉന്നയിച്ച അതേ വാദങ്ങൾ തന്നെയാണ് ബോബിയുടെ അഭിഭാഷകൻ ഹൈക്കോടതിയിലും ഉന്നയിച്ചത്. ബോബിക്കെതിരെയുള്ളത് ഹണി റോസ് കെട്ടിച്ചമച്ച കഥയനുസരിച്ച് തയ്യാറാക്കിയ കേസെന്നും നടി വേട്ടയാടുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ അടിസ്ഥാന വിരുദ്ധമെന്ന് അഭിഭാഷകൻ പറഞ്ഞു.

പരാതിക്കാധാരമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ നടി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് നടി തന്നെ പുകഴ്ത്തി സംസാരിച്ചു. ഇതിന് ദൃശ്യങ്ങള്‍ തന്നെ തെളിവുണ്ടെന്നും ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയിൽ വാദമുയർന്നു.

പൊലീസിന്റെ അറസ്റ്റ് നടപടി നിയമ വിരുദ്ധമെന്ന് അഭിഭാഷകൻ പറഞ്ഞു. തന്നെ തടഞ്ഞുവച്ചത് യൂണിഫോമിലല്ലാതെ എത്തിയ ഒരു സംഘം ആളുകളാണെന്നും ഇരുപത്തിനാല് മണിക്കൂറിലധികം സമയം തന്നെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചുവെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് ആണ് ജാമ്യാപേക്ഷയില്‍ വാദം കേട്ടതെന്നും ഇത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്നും വാദിച്ച് ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റ് കോടതിക്കെതിരെ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ രംഗത്തുവന്നു.

Content Highlights: Highcourt rejects bobys bail plea after strong arguments

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us