'സഹോദര തുല്യൻ, ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം'; വേദന പങ്കുവെച്ച് യേശുദാസ്

"എനിക്ക് അദ്ദേഹം സഹോദര തുല്യനായിരുന്നു"

dot image

മലയാളത്തിന്റ ഭാവഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് കെ ജെ യേശുദാസ്. സഹോദരതുല്യനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് യേശുദാസ് പറഞ്ഞു.

ജയചന്ദ്രന്റെ വിയോഗത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ വഴിയാണ് തങ്ങൾ പരിചയപ്പെട്ടത്. തനിക്ക് അദ്ദേഹം സഹോദര തുല്യനായിരുന്നു. സംഗീതമാണ് തങ്ങളുടെ ബന്ധം. ആ ബന്ധത്തില്‍ ഒരു സഹോദരസ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോഴുള്ള വിഷമം പറഞ്ഞറിയിക്കുന്നതിനപ്പുറമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ട് എന്ന് കെ ജെ യേശുദാസ് പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് പി ജയചന്ദ്രൻ്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു. 7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി. 1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേ വര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.

Content Highlights: K J Yesudas condoles on the demise of P Jayachandran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us