40 പേരുടെ വിവരങ്ങൾ പെൺകുട്ടിയുടെ പിതാവിൻ്റെ ഫോണിൽ; 64ല്‍ അധികം പേര്‍ പ്രതികളാകാന്‍ സാധ്യത

പ്രതികളില്‍ മിക്കവരും 20നും 30 നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് വിവരം

dot image

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യതയെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ രാജീവ്. 64 പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാനാണ് സാധ്യത. സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു. 40 പേരുടെ വിവരങ്ങള്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണില്‍ ഉണ്ടായിരുന്നു. ഈ 40 പേരും പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ മാനസികനില നിലവില്‍ തൃപ്തികരമാണെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു. രണ്ടാഴ്ച പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നു. അതീവ ഗൗരവമുള്ള വിഷയമായതിനാല്‍ സംസ്ഥാന വനിത നോഡല്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അഞ്ച് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എട്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പതിമൂന്ന് വയസ് മുതല്‍ പീഡനത്തിനിരയായതായി കായികതാരമായ പെണ്‍കുട്ടി ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് നിലവില്‍ പതിനെട്ട് വയസുണ്ട്. വിഷയം മഹിളാ സമഖ്യ സൊസൈറ്റി വഴി സിഡബ്ല്യുസിയിലെത്തി. ഇതിന് പിന്നാലെ സിഡബ്ല്യുസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

2019ല്‍ വിവാഹ വാഗ്ദാനം നല്‍കി കാമുകനായിരുന്നു പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ നഗ്നചിത്രങ്ങളും വീഡിയോകളും ഇയാള്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡനം തുടര്‍ന്നു. ഇതിന് ശേഷം ഇയാള്‍ സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കൈമാറിയതായാണ് വിവരം. പ്രതികളില്‍ മിക്കവരും 20നും 30 നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

Content Highlights- More than 64may be accused in pathanamthitta rape case says cwc chairman

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us