കെട്ടിടം പൂര്‍ത്തിയാകട്ടെ എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളെ തള്ളി ശശി തരൂർ

'മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമാണ്. അതുകൊണ്ടാണ് തന്റെ ഭാഗത്ത് നിന്നും അക്കാര്യത്തില്‍ ഒരു പ്രതികരണം പോലും ഉണ്ടാകാത്തത്'

dot image

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമെന്ന് ശശി തരൂര്‍ എം പി. ആദ്യം കെട്ടിടം നിര്‍മ്മിച്ച് പൂര്‍ത്തിയാകട്ടെ എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാമെന്ന് തരൂര്‍ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുകയെന്നതാണ് പ്രധാനം എന്നും തരൂര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് സത്യസായി ബാവ ശതാബ്ദിയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമാണ്. അതുകൊണ്ടാണ് തൻ്റെ ഭാഗത്ത് നിന്നും അക്കാര്യത്തില്‍ ഒരു പ്രതികരണം പോലും ഉണ്ടാകാത്തത്. ആദ്യം കെട്ടിടം നിര്‍മ്മിച്ച് പൂര്‍ത്തിയാകട്ടെ എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാം എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. സാമുദായിക നേതാക്കളെ കാണുന്നതില്‍ തെറ്റില്ല, അവരെ കാണുന്നത് പൊതു പ്രവര്‍ത്തകൻ്റെ ചുമതലയാണെന്നും ശശി തരൂര്‍ പറഞ്ഞു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രമേശ് ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതും രമേശ് ചെന്നിത്തല എന്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനും പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നേതാവിന്റെ നീക്കമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ലെന്ന് കെ മുരളീധരനും വിഷയത്തില്‍ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സാമുദായിക സംഘടനകൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർത്തിക്കൊണ്ട് വന്ന പശ്ചാത്തലത്തിലായിരുന്നു കെ മുരളീധരൻ്റെ പ്രതികരണം.

Content Highlights: shashi tharoor Rejects CM Post discussion In Congress

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us