തിരുവനന്തപുരം: രാത്രിയിൽ നടക്കാനിറങ്ങി 30 അടിയുള്ള കുഴിയിൽ വീണ തമിഴ്നാട് സ്വദേശിയായ 35കാരനെ രക്ഷിച്ചു. വിഴിഞ്ഞത്തിന് സമീപം മുക്കോലയിൽ റസ്റ്റോറന്‍റിനായെടുത്ത കുഴിയിലാണ് യുവാവ് വീണത്. റസ്റ്റോറന്റിന് സമീപത്തെ പച്ചക്കറി കടയിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി വീരസിംഹം (35) ആണ് കാൽ തെറ്റി കുഴിയിൽ വീണത്.
യുവാവിനെ വിഴിഞ്ഞം ഫയർഫോഴ്സസാണ് രക്ഷപ്പെടുത്തിയത്. രാത്രിയിൽ കുഴിക്കു സമീപത്തുകൂടി നടന്നു പോകുമ്പോൾ കാലുതെറ്റി വീരസിംഹം വീഴുകയായിരുന്നുവെന്നെന്നാണ് ഫയർ ഫോഴ്സ് അധികൃതർ പറയുന്നത്. യുവാവിന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് ജിഎസ്എടിഒ ജസ്റ്റിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ പ്രദീപ് കുഴിയിൽ ഇറങ്ങി യുവാവിനെ മുകളിലെത്തിക്കുകയായിരുന്നു. കാലിന് പരുക്കേറ്റ വീരസിംഹനെ ആശുപ്രതിയിലേക്ക് മാറ്റി.
Content Highlight: tripped and fell into a 30-foot pit; Kerala Fire Force rescues native of Tamil Nadu