പാണക്കാട് കുടുംബത്തിന്റെ മഹത്വം എല്ലാവര്‍ക്കുമറിയാം;ഹമീദ് ഫൈസിക്ക് മറുപടിയുമായി അബ്ദു സമദ് പൂക്കോട്ടൂർ

പാണക്കാട് കുടുംബത്തെ അപഹസിക്കാന്‍ ചിലര്‍ ഏറ്റെടുത്ത പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമാണ് ഇതെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

dot image

തിരുവനന്തപുരം: കേക്ക് വിവാദത്തില്‍ എസ്‌വൈഎസ് നേതാവ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവിന് മറുപടിയുമായി അബ്ദു സമദ് പൂക്കോട്ടൂര്‍. ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ആധികാരിക സ്വഭാവമുള്ള പണ്ഡിതന്മാരുണ്ട്. പാണക്കാട് കുടുംബത്തിന്റെ മഹത്വം എല്ലാവര്‍ക്കുമറിയാം. പാണക്കാട് കുടുംബത്തെ അപഹസിക്കാന്‍ ചിലര്‍ ഏറ്റെടുത്ത പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമാണ് ഇതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ഇല്ലാത്ത ആരോപണങ്ങള്‍ ഓരോരുത്തരുടെ മേല്‍ കെട്ടിവെക്കുന്നതിന്റെ ലക്ഷ്യം എല്ലാവര്‍ക്കും അറിയാം. ജിഫ്രി തങ്ങളെയും സാദിഖ് അലി തങ്ങളെയും അപഹസിച്ച് വൃത്തികേട് പ്രചരിപ്പിക്കുന്നവര്‍ സമൂഹത്തിന്റെ ഐക്യം തകര്‍ക്കുന്നവരാണ്. അതിനെതിരെ സമൂഹം കൃത്യമായ ജാഗ്രത പുലര്‍ത്തണമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സാദിഖ് അലി തങ്ങളും ജിഫ്രി തങ്ങളും വേദിയിലിരിക്കെയാണ് അബ്ദു സമദ് പൂക്കോട്ടൂരിന്റെ പ്രസംഗം.

നേരത്തെ ക്രിസ്മസ് ദിനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ഇതാണ് വിവാദത്തില്‍ കലാശിച്ചത്. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുമെന്ന് സന്ദര്‍ശനത്തിന് ശേഷം തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ക്രിസ്മസ് ദിനത്തില്‍ ആശംസകള്‍ അറിയിക്കാനായി തങ്ങള്‍ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദര്‍ശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ പ്രതികരണം. മുസ്ലിം ലീഗ് നേതാക്കളായ ഡോ. എം കെ മുനീര്‍ എംഎല്‍എ, ഉമര്‍ പാണ്ടികശാല, പി ഇസ്മായില്‍, ടിപിഎം ജിഷാന്‍, എന്‍ സി അബൂബക്കര്‍ എന്നിവരും സാദിഖലി തങ്ങള്‍ക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

എന്നാല്‍ ഇതര മതങ്ങളുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന വിമര്‍ശനവുമായി അബ്ദുല്‍ ഹമീദ് ഫൈസി രംഗത്തെത്തുകയായിരുന്നു. ലീഗിന്റെ മുന്‍ നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: abdu samad pookkottur Reply to hameed faizy ambalakadavu over Cake controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us