ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ; ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുമായി പ്രധാനാധ്യാപകർ

സെപ്തംബർ മാസത്തിന് ശേഷം സ്കൂളുകൾക്ക് പദ്ധതിക്കായുള്ള തുക കിട്ടിയില്ല

dot image

കോഴിക്കോട്: സംസ്ഥാനത്ത് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. സെപ്തംബർ മാസത്തിന് ശേഷം സ്കൂളുകൾക്ക് പദ്ധതിക്കായുള്ള തുക കിട്ടിയിട്ടില്ല. കഴിഞ്ഞ സെപ്തംബറിൽ അനുവദിച്ചത് കേന്ദ്ര വിഹിതം മാത്രമാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 125 കോടിയോളം രൂപയുടെ കുടിശ്ശികയാണ് ആകെയുള്ളത്.

ഇതിൽ 40% തുകയും സംസ്ഥാന സർക്കാറും 60% തുക കേന്ദ്ര സർക്കാറുമാണ് അനുവദിക്കേണ്ടത്. കേന്ദ്ര സർക്കാരിൻ്റെ തുക കിട്ടുന്നതിനനുസരിച്ച് അനുപാതികമായി മാത്രമെ സംസ്ഥാന സർക്കാരിന് തുക വിനിയോഗിക്കാനാകൂ എന്നാണ് സർക്കാർ വിശദീകരണം. 4 കോടി രൂപ അനുവദിക്കാൻ സർക്കാർ ഉത്തരവായെങ്കിലും ഇതുവരെയും വിതരണം ചെയ്തില്ല. ഉച്ചഭക്ഷണം മുടക്കാനാകാത്തതിനാൽ പല പ്രധാനാധ്യാപകരും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിലാണെന്നും പരാതികൾ ഉയരുന്നുണ്ട്.

content highlight- In mid-day meal scheme crisis, head teachers are liable for lakhs of rupees

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us