ആദ്യം യുവതിയെ വിളിച്ചുവരുത്തി, പിന്നാലെ കഴുത്തറുത്ത് കൊല; തമ്പാനൂര്‍ ലോഡ്ജ് കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍

പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ്

dot image

തിരുവനന്തപുരം: തമ്പാനൂരില്‍ ലോഡ്ജില്‍ നടന്നത് കൊലപാതകമെന്ന് പൊലീസ്. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് വിവരം. പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. പേയാട് സ്വദേശിയും സ്വകാര്യ ടി വി ചാനല്‍ ജീവനക്കാരനുമായ സി കുമാരന്‍, ആശ എന്നിവരെയാണ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം ആശയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

രണ്ട് ദിവസം മുമ്പാണ് കുമാരന്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഇന്നലെ രാവിലെ പാങ്ങോട് സൈനിക ക്യാമ്പിലെ താത്ക്കാലിക ജീവനക്കാരിയായ ആശയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. ഇന്ന് രാവിലെ മുറി വൃത്തിയാക്കുന്നതിനായി ജീവനക്കാര്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്.

കതകു ചവിട്ടിപൊളിച്ചാണ് പൊലീസ് മുറിയ്ക്കകത്ത് പ്രവേശിച്ചത്. മുറിയിലെ കട്ടിലിനോട് ചേര്‍ന്ന് രക്തത്തില്‍ കുളിച്ച് കഴുത്തറുത്ത നിലയിലായിരുന്നു ആശയുടെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു കുമാരന്റെ മൃതദേഹം കണ്ടെത്തിയത്. കുമാരന്റെ കൈത്തണ്ടയിലെ ഞരമ്പും മുറിച്ചിരുന്നു. മുറിയില്‍ മല്‍പ്പിടുത്തം നടന്നതിന്റെ സൂചനകളും പൊലീസിന് ലഭിച്ചിരുന്നു. സംഭവത്തില്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

രണ്ട് മക്കളുടെ അമ്മയാണ് ആശ. ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടില്‍ തിരിച്ചെത്താറുള്ള ആശ ഏറെ വൈകിയിട്ടും എത്താതിരുന്നതോടെയാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹമോചിതനാണ് കുമാരന്‍.

Content Highlight: Thampanoor lodge murder: Police sai Kumar slit Asha's throat, later killed self

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us