തിരുവനന്തപുരം: നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്ന് അൻവര്‍ അറിയിച്ചു. എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ നിന്നും മത്സരിക്കാനില്ലെന്ന് അറിയിച്ചത്.
'നിലമ്പൂരില്‍ മത്സരിക്കില്ല. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. സര്‍ക്കാരിന്റെ അവസാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ ആണിയായി മാറേണ്ടതുണ്ട്. തൃണമൂലിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും. മലയോര കര്‍ഷകരുടെ പൂര്‍ണ പിന്തുണ കൂടി ആര്‍ജിച്ച് പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലായിരിക്കും. പരിപൂര്‍ണ്ണ പിന്തുണ യുഡിഎഫിന് നല്‍കും. കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണ്', പി വി അന്‍വര്‍ പ്രതികരിച്ചു.
നിലമ്പൂരില്‍ വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ അറിയുന്ന ആളാണ് ജോയി. നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും പി വി അന്‍വര്‍ പറഞ്ഞു.
Content Highlights: He will not contest in Nilambur Said PV Anvar