കണ്ണൂര്‍: നിയമന വിവാദത്തില്‍ എം കെ രാഘവന്‍ എംപിക്കെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. നേരത്തെ പ്രതിഷേധം സംഘടിപ്പിച്ച മാടായില്‍ ആണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തില്‍ മഹിളാ കോണ്‍ഗ്രസിന്റെ ജാഥ കടന്നുവരുന്നതിന് മുമ്പായാണ് കെപിസിസി വിലക്ക് മറികടന്നുകൊണ്ടുള്ള നീക്കം. കുഞ്ഞിമംഗലം എടാട്ട് മഹാത്മാ മന്ദിരത്തിന് സമീപത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'പാര്‍ട്ടിയെ വിറ്റ് കാശുണ്ടാക്കുന്ന രാഘവന്മാര്‍ തുലയട്ടെ, ബന്ധുക്കള്‍ക്ക് ജോലി നല്‍കും രാഘവന്മാര്‍ തുലയട്ടെ, മാടായി കോളേജ് നിയമനം റദ്ദ് ചെയ്യുക' എന്നീ കാര്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.
മാടായി കോളേജില്‍ എം കെ രാഘവന്‍ എംപിയുടെ ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
Content Highlights: Poster Protest Against M K Raghavan MP at Madai Kannur