മലപ്പുറത്ത് നവവധു ജീവനൊടുക്കിയ നിലയിൽ; നിറത്തിൻ്റെ പേരിൽ ഭർത്താവ് മാനസികമായി ഉപദ്രവിച്ചുവെന്ന് ആരോപണം

രാവിലെ പത്ത് മണിയോടെയാണ് ശഹാനയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്

dot image

മലപ്പുറം: മലപ്പുറത്ത് നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോടെയാണ് ശഹാനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എന്നാൽ ശഹാനയുടെ ആത്മഹത്യ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതേ കാരണത്താൽ വിവാഹ ബന്ധം വേർപ്പെടുത്താൻ ഇയാൾ പെൺകുട്ടിയെ നിർബന്ധിച്ചുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയതായും കുടുംബം അറിയിച്ചു. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പെൺകുട്ടിയുടെ കുടുംബം ആരോപണം ഉയർത്തിയിരിക്കുന്നത്. 2024 മെയ് 27 ന് ആയിരുന്നു ശഹാനയുടെ വിവാഹം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

content highlight- In Malappuram, bride committed suicide, alleging that her husband mentally harassed her because of her color

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us