പുല്ലുമേട്ടിൽ മാത്രം മകരജ്യോതി കാണാനെത്തിയത് ഏഴായിരത്തിലധികം ഭക്തർ, ഇത്തവണയും വൻ ഭക്തജനത്തിരക്ക്

പുല്ലുമേട്ടിൽ മാത്രം ഇത്തവണ 7245 ഭക്തരാണ് എത്തിയത്, 6420 പേർ ജ്യോതി ദർശിച്ചു

dot image

പത്തനംതിട്ട : മകരജ്യോതി ദർശിച്ച് പുല്ലുമേട്ടിൽ നിന്നും ഭക്തർ മലയിറങ്ങി. പുല്ലുമേട്ടിൽ മാത്രം ഇത്തവണ 7245 ഭക്തരാണ് എത്തിയത്. 6420 പേർ ജ്യോതി ദർശിച്ചു. ഇന്ന് വൈകിട്ട് 6.45 ഓടെയാണ് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമായത്. ജ്യോതി ദർശിച്ച ശേഷം വൈകിട്ട് 6.55 ഓടെ പുല്ലുമേട്ടില്‍ നിന്നും ഭക്തർ തിരിച്ചിറങ്ങി തുടങ്ങി. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി പേർ മകരജ്യോതി ദർശിക്കാനായി ഒഴുകിയെത്തിയിരുന്നു. സത്രം വഴി 3360 പേരും, കോഴിക്കാനം വഴി 1885 പേരും എത്തി.

ശബരിമലയിൽ നിന്നും പാണ്ടിത്താവളം വഴി 2000 പേരാണ് എത്തിയത്. പുല്ലുമേട്ടിലെത്തിയ 825 ഭക്തർ മകര ജ്യോതിക്ക് മുൻപ് സന്നിധാനത്തേക്ക് മടങ്ങി. ജില്ലയിലെ മറ്റ് കാഴ്ചാ കേന്ദ്രങ്ങളായ പരുന്തുംപാറയിൽ 2500 പേരും പാഞ്ചാലിമേടിൽ 1100 പേരും മകരജ്യോതി ദർശിക്കാനെത്തി.ഭക്തരുടെ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാൽ വിപുലമായ സംവിധാനങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങൾ സജ്ജീകരിച്ചിരുന്നു. സുരക്ഷാ ഗതാഗത ക്രമീകരണങ്ങള്‍ക്കായി 150 പ്രത്യേക പൊലീസ് ഓഫീസർമാർക്ക് പുറമെ 1200 പൊലീസ് ഉദ്യോഗസ്ഥരെയും 155 വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു

Content Highlights: Thousands witness 'Makara Jyothi' at Sabarimala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us