നിലമ്പൂരില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും; അന്‍വറിന്റെ പിന്തുണ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

യുഡിഎഫിന്റെ ഭാഗമാകണമെന്ന് അന്‍വര്‍ പറയുകയാണെങ്കില്‍ അപ്പോള്‍ ചര്‍ച്ച നടത്തും

dot image

തൃശ്ശൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച പി വി അന്‍വറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്‍വറിന്റേത് നല്ല തീരുമാനമാണ്. യുഡിഎഫ് നിലമ്പൂരില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. അന്‍വറുമായി ബന്ധപ്പെട്ട് യുഡിഎഫിലോ കോണ്‍ഗ്രസിലോ യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫിന്റെ ഭാഗമാകണമെന്ന് അന്‍വര്‍ പറയുകയാണെങ്കില്‍ അപ്പോള്‍ ചര്‍ച്ച നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് കോണ്‍ഗ്രസില്‍ അതിന്റേതായ സംവിധാനമുണ്ട്. ആ കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എംഎല്‍എ പദവിയൊഴിഞ്ഞ പി വി അന്‍വര്‍ നിലമ്പൂരിനെ പ്രതിനിധീകരിച്ച് ഇനി മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. മറിച്ച് യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നിരുപാധികമായ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. അന്‍വറിനെ അവഗണിക്കുന്നത് ഗുണകരമല്ലെന്നും പിന്തുണ അനിവാര്യമാണെന്നും കോണ്‍ഗ്രസിനുള്ളില്‍ പലതരത്തിലുള്ള വിലയിരുത്തലുകളുണ്ട്. കൂടുതല്‍ നേതാക്കള്‍ അന്‍വറിനെ അനുകൂലിച്ചുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. വി ഡി സതീശനെതിരായ ആരോപണങ്ങളില്‍ അന്‍വര്‍ മാപ്പ് പറഞ്ഞതോടെ, ഇക്കാര്യത്തില്‍ വി ഡി സതീശന്റെ നിലപാട് എന്താകുമെന്നും നിര്‍ണായകമാണ്. നിലവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടും അന്‍വറിന് അനുകൂലമാണ്.

Content Highlights: UDF will win Nilambur with huge majority Said Ramesh Chennithala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us