തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ വഴി തടഞ്ഞ് കൂറ്റൻ ഫ്ലക്സ് വച്ചതിൽ കേസെടുത്ത് കന്റോൺമെൻ്റ് പൊലീസ്.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനെതിരെയാണ് പൊലീസ് കേസെടുത്തത്. നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ കൂറ്റന്‍ ഫ്‌ളക്‌സ് ആണ് വിവാദമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം നീക്കം ചെയ്തത്. അതിലും പിണറായിയുടെ കൂറ്റന്‍ കട്ടൗട്ട് ഉണ്ടായിരുന്നു. വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റിൻ്റെ മതിലിനോട് ചേര്‍ന്ന് ഭരണാനുകൂല സര്‍വീസ് സംഘടന സ്ഥാപിച്ച ഫ്‌ളെക്‌സ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ വലിച്ചുകീറി നീക്കുകയായിരുന്നു. ഫ്‌ളെക്‌സ് നീക്കണമെന്ന കോര്‍പ്പറേഷന്‍ നിര്‍ദേശത്തിന് സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍ പുല്ലുവില നല്‍കിയതോടെയാണ് നടപടി. പ്‌ളാസ്റ്റിക്ക് ഫ്രീ സോണ്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നിടത്താണ് ഉദ്യോഗസ്ഥ സംഘടന ഫ്‌ളെക്‌സ് സ്ഥാപിച്ചത്.
Content highlight- The police registered a case against the massive flux in front of the secretariat