Jan 21, 2025
12:17 PM
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിൽ പ്രതികളായ സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഒളിവില്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ താമസിക്കേണ്ടി വരും. അത് സ്വാഭാവികമാണ്. നിലവിലെ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും നടപടി. അവിടെയും ഇവിടെയും പറഞ്ഞത് കേട്ട് പ്രതികരിക്കാന്‍ ഇല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുംടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയനേയും മകൻ ജിജേഷിനേയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. എന്‍എം വിജയന്റെ മരണത്തില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ പോയത്. എന്നാല്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആണെന്നും ഒളിവില്‍ പോയെന്ന വാര്‍ത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ വീഡിയോ പങ്കുവെച്ചിരുന്നു.
Content Highlights: Today the court will consider the bail application of the accused in the death of NM Vijayan