മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ മരിച്ച സരോജിനിയുടെ മൃതദേഹം സംസ്കരിച്ചു

ഇന്നലെ രാവിലെയാണ് കാട്ടാന ആക്രമണത്തിൽ സരോജിനി കൊല്ലപ്പെടുന്നത്

dot image

മലപ്പുറം: മലപ്പുറം നിലമ്പൂർ മൂത്തേടത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സരോജിനിയുടെ മൃതദേഹം സംസ്കരിച്ചു. മൂത്തേടം ഉച്ചക്കുളത്തെ വീടിനോട് ചേർന്ന ഭാഗത്താണ് മൃതദേഹം സംസ്കരിച്ചത്. ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.

ഇന്നലെ രാവിലെയാണ് കാട്ടാന ആക്രമണത്തിൽ സരോജിനി കൊല്ലപ്പെടുന്നത്. ഭർത്താവ് അടങ്ങുന്ന സംഘത്തിനൊപ്പം വനത്തിൽ ആടിനെ മേയ്ക്കാൻ പോയതായിരുന്നു സരോജിനി. ഇതിനിടെ കാട്ടാന ആക്രമണമുണ്ടാകുകയായിരുന്നു. കരിയൻ അടക്കമുള്ളവർ ഓടിരക്ഷപ്പെട്ടു. എന്നാൽ സരോജിനിക്ക് രക്ഷപ്പെടാനായില്ല. ഓടുന്നതിനിടയിൽ സരോജിനി വീണുപോകുകയും കാട്ടാന ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരോജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

സരോജിനിയുടെ മരണത്തിൽ നാട്ടുകാർ പ്രതിഷേധം ഉയർത്തി. വന്യജീവി ശല്യത്തിൽ കൃത്യമായ നടപടിയുണ്ടാകാതെ മൃതദേഹം വിട്ടു നൽകില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി അടക്കമുള്ളവർ സ്ഥലത്തെത്തി. ഫെൻസിങ് ഉൾപ്പടെയുള്ള പദ്ധതികൾ വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

Content Highlight : The body of Sarojini, who died in a wild cat attack in Malappuram, was cremated

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us