കുഞ്ഞിനായുള്ള കാത്തിരിപ്പിന് വിരാമം; ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങൾ; ആശ്രയമായി തിരുവനന്തപുരം എസ്എടി

ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകൾ വഴി അനേകം കുഞ്ഞുങ്ങളെയും സമ്മാനിച്ചു

dot image

തിരുവനന്തപുരം: കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർക്ക് ആശ്രയ കേന്ദ്രമായി തിരുവനന്തപുരം എസ്എടി ആശുപത്രി. അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെയാണ് ദമ്പതിമാർക്ക് സമ്മാനിച്ചത്. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകൾ വഴി അനേകം കുഞ്ഞുങ്ങളെയും സമ്മാനിച്ചു.

ഹോർമോൺ ചികിത്സ, സർജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ), ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്ഷൻ (ഐസിഎസ്ഐ) തുടങ്ങി വൻകിട കോർപറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്എടി ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

ആഗോളതലത്തിലേതുപോലെ 40 മുതൽ 50 ശതമാനം വരെ വിജയ ശതമാനം ഉയർത്താൻ എസ്എടി ആശുപത്രിക്കായിട്ടുണ്ട്. ഐവിഎഫ് തീയറ്ററും, ലാപ്രോസ്‌കോപ്പി തീയറ്ററും പരിശോധനകൾക്കായി ഐവിഎഫ് ലാബും ആൻഡ്രോളജി ലാബും നിലവിലുണ്ട്. കാൻസർ രോഗികൾക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ചുവെയ്ക്കാൻ കഴിയുന്ന ശീതീകരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ, 500ഓളം കുഞ്ഞുങ്ങളെ ചികിത്സ തേടിയ ദമ്പതികൾക്ക് സമ്മാനിച്ച് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകൾ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചിട്ടുണ്ട്.


ചികിത്സയിലൂടെ കുഞ്ഞുങ്ങൾക്കായി ശ്രമിക്കുന്ന, കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന ധാരാളം ദമ്പതിമാർ നമ്മുടെയിടയിലുണ്ട്. അവർക്ക് മികച്ച ചികിത്സ ഏറ്റവും മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം ശക്തിപ്പെടുത്തിയത്. പുതുതായി 5 ഡോക്ടർമാരുടെ തസ്തികകൾ കൂടി സൃഷ്ടിച്ചു. ഹിസ്റ്ററോസ്‌കോപ്പി, ഇൻക്യുബേറ്റർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് സജ്ജമാക്കി. കാൻസറോ മറ്റ് രോഗങ്ങളോ ബാധിച്ചവർക്ക് അണ്ഡം സൂക്ഷിച്ച് വയ്ക്കാനുള്ള ഫെർട്ടിലിറ്റി പ്രിസർവേഷൻ പ്രോഗാം അടുത്തിടെ ആരംഭിച്ചു.


ഹോർമോൺ ചികിത്സ, സർജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ), ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്ഷൻ (ഐസിഎസ്ഐ) തുടങ്ങി വൻകിട കോർപറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്.എ.ടി. ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. ആഗോളതലത്തിലേത് പോലെ 40 മുതൽ 50 ശതമാനം വരെ വിജയ ശതമാനം ഉയർത്താൻ എസ്.എ.ടി. ആശുപത്രിയ്ക്കായിട്ടുണ്ട്. ഐവിഎഫ് തീയറ്ററും, ലാപ്രോസ്‌കോപ്പി തീയറ്ററും പരിശോധനകൾക്കായി ഐവിഎഫ് ലാബും ആൻഡ്രോളജി ലാബും നിലവിലുണ്ട്. കാൻസർ രോഗികൾക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാൻ കഴിയുന്ന ശീതീകരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

Content Highlights: SAT hospital with the achievemnt of 500 babies through ivf treatment

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us