മധുര: തമിഴ്നാട്ടിലെ മധുരയിൽ ഒരു വയസ്സുള്ള പെൺകുട്ടിയുടെ ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത് എൽഇഡി ബൾബ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടി കടുത്തപനിയും ശ്വാസംമുട്ടും ചുമയും മൂലം കുട്ടി അവശനിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശ്വാസനാളത്തിൽ എൽഇഡി ബൾബ് കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് മധുര ഗവ രാജാജി ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധർ, പീഡിയാട്രിക് സർജന്മാർ, അനസ്‌തെറ്റിസ്‌റ്റ് തുടങ്ങിയവരുടെ മെഡിക്കൽ സംഘം കുട്ടിയെ പരിശോധിച്ച് മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് ശ്വാസനാളിയിൽ നിന്നും എൽഇഡി ബൾബ് പുറത്തെടുത്തത്.
കളിപ്പാട്ടത്തിന്റെ റിമോട്ടിൽ നിന്നുള്ള എൽഇഡി ബൾബാണ് ഒരു വയസുകാരി അബദ്ധത്തിൽ വിഴുങ്ങിയത്. എന്നാൽ ബൾബ് ദിശതെറ്റി ശ്വാസനാളത്തിൽ കുടുങ്ങുകയായിരുന്നു. ബ്രോങ്കോസ്കോപ്പി പ്രക്രിയയിലൂടെയാണ് ബൾബ് പുറത്തെടുത്തത്. കുട്ടിയുടെ ജീവൻ രക്ഷിച്ചതിനും, സങ്കീർണത നിറഞ്ഞ പ്രക്രിയയിലൂടെ ബൾബ് പുറത്തെടുത്ത മെഡിക്കൽ സംഘത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നന്ദി അറിയിച്ചു.
Content Highlights : One-and-a-half-year-old girl swallows toy's LED bulb madurai