ജനുവരി 22-ന് ജീവനക്കാരുടെ പണിമുടക്ക്; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ, ശമ്പളം കുറയ്ക്കും

പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറക്കും

dot image

തിരുവനന്തപുരം: ജനുവരി 22-ന് സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ നേരിടാൻ ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യും.

അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായിട്ടുണ്ട്‌. അവശ്യസാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജോലിക്കെത്തുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകാനും തീരുമാനമായി.

ശമ്പളപരിഷ്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

Content Highlights: diesnon announced for employees strike

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us