മലയാറ്റൂർ: അതിരപ്പള്ളി വനമേഖലയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി. പരിക്കേറ്റ കൊമ്പനെ അതിരപ്പള്ളിയിൽ വനം വകുപ്പ് ജീവനക്കാരാണ് കണ്ടെത്തിയത്. കാട്ടാനയെ ചികിത്സിക്കാനുള്ള ദൗത്യം ഉടൻ വനംവകുപ്പ് ആരംഭിക്കും. ഇതോടനുബന്ധിച്ച് വയനാട്ടിൽ നിന്ന് കുങ്കിയാനയുമായി ഡോക്ടർ അരുൺ സക്കറിയ എത്തും. അരുൺ സക്കറിയ കൂടി എത്തിയതിനുശേഷമാവും തുടർ ചികിത്സയെ പറ്റി തീരുമാനം എടുക്കുക. അതേ സമയം, ആനയുടെ പരിക്ക് പരിഗണിച്ച് ആവശ്യമെങ്കിൽ മയക്കു വെടി വയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആനയുടെ നീക്കം വനവകുപ്പ് നിരീക്ഷിച്ചുവരികയാണ്.
Content highlight- Dr. Arun Zakaria will arrive with Kumki Elephant for finding a brain injured Elephant